SEED News

പ്രകൃതിയെ തൊട്ടറിഞ്ഞ് വൈക്കിലശ്ശേരി യു.പി സ്കൂളിലെ സീഡ് പ്രവർത്തകരുടെ"മഴ നടത്തം"

ലോക പ്രകൃതിസംരക്ഷണ ദിനത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വൈക്കിലശ്ശേരി യു.പി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും നടത്തിയ "മഴനടത്തം" ഏറെ ശ്രദ്ധേയമായി.ക്ലാസ്മുറികളിൽ പുസ്തകതാളുകളിലെ മഴപ്പാട്ടുകൾ മഴയെ തൊട്ടറിഞ്ഞ് പാടിയത് കുട്ടികൾക്ക് ഏറെ ആവേശമുണർത്തി.മഴയെ തൊട്ടറിഞ്ഞും, പ്രകൃതിയുടെ സ്പന്ദനങ്ങൾ ഏറ്റുവാങ്ങിയും നടത്തിയ യാത്രയിൽ മഴപ്പാട്ടുകൾ, മഴ ചൊല്ലുകൾ എന്നിവ അവതരിപ്പിച്ചു, " പ്രകൃതിയെ രക്ഷിക്കൂ, പ്ലാസ്റ്റിക്കിനെ പടികടത്തു " എന്ന മുദ്രാവാക്യവുമായി നടത്തിയ മഴ നടത്തം പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവിശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുന്നതായ് മാറി. വടകര പയംകുറ്റിമലയിൽവെച്ച് മഴ നടത്തം ഹെഡ്മിസ്ട്രസ് മോളി സുഷമ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ രാജീവൻ, അഷ്ക്കർ, അനൂപ്, അമൽ, പുഷ്പ, ജിപ്സ എന്നിവർ സംസാരിച്ചു. സീഡ് ക്ലബ്ബിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് അധ്യാപകരും, നാട്ടുകാരും അഭിപ്രായപ്പെട്ടു. വടകര സിദ്ധാശ്രമവും വിദ്യാർത്ഥികൾ സന്ദർശിച്ചു.

July 29
12:53 2018

Write a Comment

Related News