SEED News

സ്കൂൾ കലോത്സവത്തിന് പച്ചക്കറികൾ സംഭാവന നൽകിയ സീഡ് സ്കൂളുകൾക്ക് ആദരം

സ്കൂൾ കലോത്സവത്തിന് പച്ചക്കറികൾ സംഭാവന നൽകിയ സീഡ് സ്കൂളുകൾക്ക് ആദരം 

തൃശൂർ : വിഷരഹിതമായ പച്ചക്കറികൾ സ്കൂളിൽ നട്ടുവളർത്തുകയും അത് സീഡിന്റെ "കഴിക്കാം കലർപ്പില്ലാതെ" സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് സൗജന്യമായി കൈമാറുകയും ചെയ്ത സ്കൂളുകളെ മാതൃഭൂമി സീഡ് പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.തൃശൂർ ഹോട്ടൽ പേൾ റീജൻസിയിൽ വെച്ച് നടന്ന സീഡ് കോർഡിനേറ്റർമാർക്കുള്ള ശില്പശാലയിൽ വെച്ചാണ് പരിപാടി നടന്നത്. ആയിരത്തി അഞ്ഞൂറ് കിലോയോളം ജൈവ പച്ചക്കറികളാണ് സീഡിന്റെ നേതൃത്വത്തിൽ കലോത്സവ ഊട്ടുപുരയിലേക്ക് കൈമാറിയത് .കുറ്റൂർ സി.എം.ജി. എച്ച്എസ് ,അവിട്ടത്തൂർ എൽ.ബി.എസ് .എം എച്ച്.എസ് ,വടക്കാഞ്ചേരി ജി.ജി.എച്ച്.എസ് ,പുറനാട്ടുകര എസ് ,ആർ.കെ.ജി.വി.എം.എച്ച്.എസ് ,പാടൂർ വാണിവിലാസം യു.പി.എസ് ,അഷ്ടമിച്ചിറ ഗാന്ധി സ്മാരക എച്ച്.എസ് ,എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം എൽ.പി.എസ് ,തൃത്തല്ലൂർ യു.പി.എസ് ,ചാവക്കാട് അമൃത വിദ്യാലയം,പൊറത്തിശ്ശേരി മഹാത്മാ യു.പി.എസ് ,അഞ്ചേരി ജി.എച്ച്.എസ് .എസ് ,കടവല്ലൂർ ജി.എച്ച്.എസ് .എസ് ,ചിറമനേങ്ങാട് കോൺകോർഡ് ഇംഗ്ലീഷ് സ്കൂൾ,ചേർപ്പ് സി.എൻ.എൻ.ജി.എൽ.പി.എസ് ,ഇരിഞ്ഞാലക്കുട നാഷണൽ എച്ച്.എസ് .എസ് ,തൃശൂർ നമ്പൂതിരി വിദ്യാലയം ,വില്ലടം ജി.എച്ച്.എസ് ,എസ് എന്നീ സ്കൂളുകളാണ് പദ്ധതിയിൽ അംഗങ്ങളായത്.നർത്തകനും നടനുമായ ആർ,എൽ.വി.രാമകൃഷ്ണൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.ഫെഡറൽ ബാങ്ക് സീനിയർ മാനേജർ ലിനറ്റ് വി.ആന്റോ ,മെഡിസിനൽ പ്ലാന്റ് ബോർഡ് ടെക്നിക്കൽ ഓഫീസർ ഒ .എൽ.പയസ് ,മാതൃഭൂമി മീഡിയ സൊല്യൂഷൻസ് സീനിയർ മാനേജർ വിനോദ് പി.നാരായണൻ എന്നിവർ സംസാരിച്ചു.

July 29
12:53 2018

Write a Comment

Related News