SEED News

കുട്ടനാടിനൊരു കൈത്താങ്ങുമായി സീഡ് നന്മ ക്ലബ് അംഗങ്ങൾ


അടൂർ:മഴ സംഹാര താണ്ഡവമാടിയപ്പോൾ പലർക്കും നഷ്ടപ്പെട്ടത് നെയ്തുകൂട്ടിയ തങ്ങളുടെ സ്വപ്നങ്ങൾ .പന്തളം ചേരിക്കൽ പ്രദേശം ഉൾപ്പടെയുള്ള ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂൾ മഴക്കെടുതി നാശം വിതച്ചവരെ പാർപ്പിച്ചിരിക്കുന്ന SV LPS  ചേരിക്കൽ സ്കൂളിലെദുരിതാശ്വാസക്യാമ്പ് സന്ദർശിച്ച് അവർക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചു. 43 കുടുംബങ്ങളെ ഇവിടെ പാർപ്പിച്ചിരിക്കുന്നു. നൂറോളം അംഗങ്ങളുണ്ട് കൊച്ചു കുട്ടികളും പ്രായമായവരും ഉൾപ്പടെ. പലർക്കും ഇനിയും 10 ദിവസത്തോളം കഴിഞ്ഞേ സ്വന്തം വീട്ടുമുറ്റത്തെങ്കിലും എത്താൽ കഴിയൂ. ഒരു കുടുബത്തിന്റെ വീട് പൂർണ്ണമായും തകർന്നു. ഭാഗികമായി തകർന്നവ ഏറെ. ഇനി ഇവിടെ വെള്ളമിറങ്ങി തുടങ്ങിയാൽ പകർച്ചവ്യാധി പടരാനുള്ള സാധ്യത ഏറെയാണ്. മുന്നൊരുക്കം എന്ന നിലയിൽ ബ്ലീച്ചിംങ്ങ് പൗഡർ വെള്ളക്കെട്ടുകളിൽ വിതറുന്നുണ്ട്. വളർത്തുമൃഗങ്ങളെ കൂട്ടമായി ഉയർന്ന പറമ്പിൽ കെട്ടിയിട്ടിരിക്കുന്നു. സന്നദ്ധ സംഘടകളും സർക്കാർ സ്ഥാപനങ്ങളും. ക്ലബ്ബുകളും സഹായവുമായി ഒപ്പമുണ്ട്. പക്ഷേ വെള്ളമിറങ്ങാൻ ഇനിയും നാളുകൾ വേണ്ടിവരും. ഇവരെ കാണാനും ദുരിതത്തിൽ ആശ്വസിപ്പിക്കാനും കഴിഞ്ഞത് വലിയ കാര്യമായി കരുതുന്നു എന്ന് നന്മ പ്രവർത്തകർ പറഞ്ഞു. അക്കാദമിക് ഡയറക്ടർ റോസമ്മ ചാക്കോ സ്കൂൾ കോർഡിനേറ്റർ ആർ.രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി. 

July 29
12:53 2018

Write a Comment

Related News