SEED News

സീഡ് അധ്യാപക ശിൽപ്പശാലയിൽ നിന്നും ആശയം ഉൾകൊണ്ട വിത്ത് ബോളുമായിപൂഴിക്കാട് ഗവ.യു.പി. സ്കൂൾ സീഡ് ക്ലബ്


പന്തളം: മാതൃഭൂമി സീഡ് അധ്യാപക ശില്പശാലയിൽ നിന്ന് ലഭിച്ച ആശയം ഉൾക്കൊണ്ട് പൂഴിക്കാട് ഗവ യു പി സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകർ പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പ്ലാവിന്റെ വിത്തുകൾ ശേഖരിച്ച് സീഡ് ബോൾ ഉണ്ടാക്കി കുട്ടികൾക്ക് വിതരണം ചെയ്തു. സീഡ് അധ്യാപകർ പങ്കെടുത്ത പരിശീലന പരുപാടിയിൽ മറ്റൊരു സ്കോളിലെ അദ്ധ്യാപിക പങ്കുവച്ച ആശയമായിരുന്നു വിത് ബോൾ. പച്ചമണ്ണും ചാണകവും മണലും നിശ്ചിത അനുപാതത്തിൽ  കുഴച്ചെടുത്തെ അതിനുള്ളിൽ പാകാൻ തയാറായ വിത്തുകൾ വച്ച ഒരു ബോളിന്റെ ആകൃതിയിൽ ഉരുട്ടിയെടുത്ത സൂക്ഷിക്കുന്ന പദ്ധതിയാണ് വിത്ത് ബോൾ. എങ്ങനെ തൈയാക്കിയെടുക്കുന്ന ബോളുകൾ കേടുകൂടാത്ത സൂക്ഷിക്കാൻ സാധിക്കും. അതോടൊപ്പം പ്ലാസ്റ്റിക് രഹിതമായി വിത്തുകൾ മുളപ്പിക്കാനും   സാധിക്കും.ഈ വിത്തുകൾ ഒരു കുസീഎടുത്തെ അതിൽനിക്ഷേപിക്കുന്നു അതിലും ശേഷം ഇവാ പ്രകൃതി വിത്തുകൾ പാകുന്നതിനെ തയാറാവുമ്പോൾ നേരത്തെ കുഴിച്ചിട്ട വിത്തുകളത്തനിയെ മുളച്ച വരുന്നു.  വിതരണം പന്തളം നഗരസഭ കൗൺസിലർ ശ്രീമതി ആനി ജോൺ നിർവഹിച്ചു.

July 29
12:53 2018

Write a Comment

Related News