SEED News

തോന്നയ്‌ക്കൽ എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബ്‌ ശലഭോദ്യാനം ഒരുക്കി

തോന്നയ്‌ക്കൽ : മാതൃഭൂമി സീഡിന്റെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തിൽ സംസ്ഥാനത്ത്‌ നടപ്പിലാകുന്ന ഹരിതോത്സവത്തിന്റെ ഭാഗമായി പ്രകൃതി സംരക്ഷണ ദിനം തോന്നയ്‌ക്കൽ എച്ച്‌.എസ്.എസിലെ സീഡ് ക്ലബ്ബ്‌ ആചരിച്ചു.

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശലഭോദ്യാന നിർമാണം ആരംഭിച്ചു. കൃഷ്ണശലഭം, നാരകശലഭം, നാരകനീലി, നരകക്കാളി തുടങ്ങിയ ശലഭങ്ങളുടെ പ്രജനനത്തിന് സഹായിക്കുന്ന 55 നാരക തൈകൾ നട്ടു.

സീഡ് വിദ്യാർത്ഥികൾ, വിശിഷ്ടാതിഥികൾ, അധ്യാപകർ, പി.ടി.എ. പ്രതിനിധികൾ എന്നിവർ ചേർന്നാണ്‌ തൈകൾ നട്ടത്‌.

സീഡ് പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം കുടവൂർ പഞ്ചായത്തംഗം എം.എസ്. ഉദയകുമാരി നിർവഹിച്ചു. ഹരിത കേരളം മിഷൻ തിരുവനന്തപുരം ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഹുമയൂൺ 'ഹരിത പെരുമാറ്റച്ചട്ടം' എന്ന വിഷയത്തിൽ കുട്ടികൾക്കു ക്ലാസെടുത്തു. സീനിയർ അസിസ്റ്റന്റ് ഷീന എ., സീഡ് കോ-ഓർഡിനേറ്റർ രേഖ പി.ജി., സ്റ്റാഫ് സെക്രട്ടറി ദിവ്യ, എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ ഷഫീക് എന്നിവർ നേതൃത്വം നൽകി.


July 31
12:53 2018

Write a Comment

Related News