SEED News

ചക്കയും ചക്കക്കുരുവും

ന്യൂമാഹി എം.എം.ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളും ജൂനിയർ റെഡ്ക്രോസ് കാഡറ്റുകളും സീഡ് പദ്ധതിയുടെയും ഹരിതോത്സവത്തിന്റെയും ഭാഗമായി ചക്കയും ചക്കക്കുരുവും പരിപാടി നടത്തി. പഴയ രുചിഭേദങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ വിദ്യാർഥികൾ ശേഖരിച്ച ചുട്ട ചക്കക്കുരുവും ശർക്കരയും തേങ്ങാക്കഷണങ്ങളും സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും നൽകി. പ്രധാമാധ്യാപകൻ കെ.കെ.അരവിന്ദാക്ഷൻ, വാർഡ് അംഗം പ്രമീളയ്ക്ക് ഇവ നൽകി ഉദ്ഘാടനം ചെയ്തു. സി.നിഷാറാണി ചക്കയുടെ ഔഷധഗുണത്തെപ്പറ്റി ക്ലാസ്സെടുത്തു. സീഡ് കോ-ഓർഡിനേറ്റർ പി.എം. സുധീഷ്, കെ.അനീഷ്, സ്റ്റാഫ് സെക്രട്ടറി എൻ.അബ്ദുൾ അലി എന്നിവർ സംസാരിച്ചു.

July 31
12:53 2018

Write a Comment

Related News