SEED News

മാതൃഭൂമി സീഡ്: കണ്ണൂർ വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല

കണ്ണൂർ: മാതൃഭൂമി സീഡ് കണ്ണൂർ  വിദ്യാഭ്യാസ ജില്ലാതലത്തിൽ അധ്യാപകർക്ക് ശില്പശാല നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ.കെ.വിജയൻ കക്കാട് വി.പി.മുഹമ്മദ് ഹാജി സ്മാരക സ്കൂൾ സീഡ് കോ ഓർഡിനേറ്റർ ബിബിമോൾക്ക് പത്തിനം പഴങ്ങൾ നൽകി ഉദ്ഘാടനംചെയ്തു. 
കണ്ണൂർ ഹോട്ടൽ റോയൽ ഒമേഴ്സിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.വിനോദ്ചന്ദ്രൻ അധ്യക്ഷതവഹിച്ചു. കണ്ണൂർ നോർത്ത് എ.ഇ.ഒ. എം.കെ.ഉഷ മുഖ്യപ്രഭാഷണം നടത്തി. ഫെഡറൽ ബാങ്ക് ചീഫ് മാനേജർ എ.സുരേന്ദ്രമോഹൻ, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ, മാതൃഭൂമി സീനിയർ മാനേജർ (മീഡിയ സൊല്യൂഷൻസ് ആൻഡ് പ്രിന്റ്) ജഗദീഷ് ജി., മാതൃഭൂമി കണ്ണൂർ ബ്യൂറോ ചീഫ് കെ.ബാലകൃഷ്ണൻ, മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ, സീനിയർ റിപ്പോർട്ടർ കെ.രാജേഷ്‍കുമാർ എന്നിവർ സംസാരിച്ചു.

July 31
12:53 2018

Write a Comment

Related News