SEED News

പ്രതിബദ്ധതയുള്ള സമൂഹത്തെ വളർത്താൻ സീഡിനായി - സി.അജോയ്ചന്ദ്രൻ




കൊല്ലം : വിദ്യാലയജീവിതത്തിൽതന്നെ സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹത്തെ വാർത്തെടുക്കാൻ സീഡ് പദ്ധതിക്ക് സാധിച്ചുവെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ്ചന്ദ്രൻ പറഞ്ഞു. പഠനത്തോടൊപ്പം സമൂഹിക - പരിസ്ഥിതി പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് സീഡ് പദ്ധതിയിലൂടെ ഇടപെടാൻ സാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  കൊല്ലം വിദ്യാഭ്യാസജില്ലയിലെ വിദ്യാർഥികൾക്കുള്ള മാതൃഭൂമി-ഫെഡറൽ ബാങ്ക് സീഡ് റിപ്പോർട്ടർ ശില്പശാലയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 കൊല്ലം, രാമൻകുളങ്ങര മാതൃഭൂമി ഓഫീസിൽ നടന്ന ചടങ്ങിൽ മാതൃഭൂമി റീജണൽ മാനേജർ എൻ.എസ്. വിനോദ്കുമാർ, മാതൂഭൂമി ന്യൂസ് എഡിറ്റർ പി.വി.ജ്യോതി, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ഹെഡുമായ ആർ.ഗോപകുമാർ എന്നിവർ സംസാരിച്ചു. വാർത്താ ശേഖരണത്തിന്റെ വിവിധ വശങ്ങളെപ്പറ്റി മാതൃഭൂമി  സീനിയർ സബ് എഡിറ്റർമാരായ ബിജു പാപ്പച്ചൻ, ജി. ബിജു, മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ കണ്ണൻനായർ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.

പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

August 03
12:53 2018

Write a Comment

Related News