SEED News

നിയമ ബോധവൽക്കരണ ക്ലാസ്സുമായി സീഡ് ക്ലബ്

അടൂർ ട്രാവൻകൂർ ഇൻറർനാഷണൽ സ്കൂളിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ സിവിൽ സർവ്വീസ് അക്കാദമിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നിയമബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ചടങ്ങിൽ വിശിഷ്ടാതിഥി ആയി എത്തിച്ചേർന്നത് ആദരണീയനായ സബ് ജഡ്ജിയും പത്തനംത്തിട്ട ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയുമായ ശ്രീ.ആർ.ജയകൃഷ്ണൻ അവർകളായിരുന്നു.
ബാലവേല , അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ അഭാവം മൂലം സമൂഹത്തിൽ നടക്കുന്ന അനീതികൾ ,പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകൾ ,കുട്ടികളുടെ നേരെ നടക്കുന്ന അക്രമങ്ങളും പീഡനങ്ങളും ചെറുക്കുവാനും, അവയ്ക്കെതിരെ പ്രതികരിക്കാനുമുള്ള വിവിധ വകുപ്പുകൾ ,കുടുംബ പശ്ചാത്തലവും കുറ്റകൃത്യങ്ങളുമായുള്ള ബന്ധം എന്നിവയെ കുറിച്ചും ,ഇന്ത്യൻ ഭരണ ഘടനയും അതിന്റെ ഭേദഗതികളും ചർച്ച ചെയ്തു. ക്ലാസിനു ശേഷം പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയങ്ങൾക്ക് വിശദീകരണവും നൽകി.
സമൂഹത്തിൽ കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം ബന്ധപ്പെട്ട വകുപ്പുകളെ കുറിച്ചും അവയ്ക്ക് സ്വീകരിക്കേണ്ട പ്രാഥമിക നടപടികളെ കുറിച്ചുമുള്ള അറിവില്ലായ്മയാണ്. ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ക്ലാസുകളുടെ പ്രാധാന്യം ഏറി വരികയാണ്.
അക്കാഡമിക് ഡയറക്ടർ റോസമ്മ ചാക്കോ, സ്കൂൾ പ്രിൻസിപ്പൽ അമ്പിളി .പി
ട്രാവൻകൂർ സിവിൽ സർവ്വീസ് അക്കാദമി കോ ഓർഡിനേറ്റർ രതീഷ് ശ്രീധർ , എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

August 05
12:53 2018

Write a Comment

Related News