ഇരിങ്ങാലക്കുട എസ്.എന്‍. എല്‍.പി. സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ പേപ്പറുകൊണ്ടുള്ള പേന, ബാഗ് നിര്‍മ്മാണപരിശീലനപരിപാടി.
ഇരിങ്ങാലക്കുട: എസ്.എന്‍. എല്‍.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പേപ്പറുകൊണ്ടുള്ള പേന, ബാഗ് നിര്‍മ്മാണത്തിന് പരിശീലനം നടത്തി. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് വിദ്യാര്‍ത്ഥികളെ പ്രകൃതി സൗഹൃദ ഉത്പന്നങ്ങളിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലനപരിപാടി ആരംഭിച്ചത്. ഹെഡ്മിസ്ട്രസ് ബിജുന, സീഡ് കോ- ഓര്‍ഡിനേറ്റര്‍ രാഖില, പി.ടി.എ. പ്രതിനിധികളായ വിദ്യ, ഷാനി എന്നിവര്‍ നേതൃത്വം നല്‍കി. സീഡ് അംഗങ്ങള്‍ക്ക് പുറമെ തിരഞ്ഞെടുക്കപ്പെട്ട പി.ടി.ഐ. പ്രതിനിധികളും പരിശീലനത്തില്‍ പങ്കാളികളായി.
August 06
12:53
2018