SEED News

കർക്കടക കഞ്ഞി

കാനായി വേങ്ങയിൽ എൽ.പി.സ്കൂൾ പി.ടി.എ.യും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് ഔഷധസസ്യവിതരണവും കർക്കടക കഞ്ഞി വിളമ്പി ബോധവത്‌കരണവും നടത്തി.  വാർഡ് കൗൺസിലർ പി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ.ജീവൻ അധ്യക്ഷത വഹിച്ചു. 
എ.ഇ.ഒ. ടി.എം.സദാനന്ദൻ മുഖ്യാതിഥിയായി. കണ്ണൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ.രാമചന്ദ്രൻ ഔഷധച്ചെടികൾ വിതരണം ചെയ്തു. ഫോറസ്റ്റ് ഓഫീസർ പി.ചന്ദ്രൻ പരിസ്ഥിതി ക്ലാസെടുത്തു.
നാട്ടുവൈദ്യനും ഔഷധസസ്യ പരിപാലകനുമായ കുന്നത്ത് നാരായണൻ പ്രകൃതിസസ്യ ബോധവത്‌കരണം നടത്തി. പി.വി.കരുണാകരൻ, എ.വി.സിന്ധു, സി.വി.ശ്രീജയ, പ്രഥമാധ്യാപിക ടി.എം.ലളിതാംബിക എന്നിവർ സംസാരിച്ചു. സ്കൂളിൽ ഔഷധത്തോട്ട നിർമാണത്തിന് തുടക്കമിട്ടു.

August 07
12:53 2018

Write a Comment

Related News