SEED News

നഗര വനവത്ക്കരണവുമായി വാഴമുട്ടം ഗവ.യു.പി സ്കൂൾ സീഡ് ക്ലബ്

വാഴമുട്ടം: നശീകരണത്തിൽ നിന്നും നന്മയിലേക്ക് മാറുന്ന സമൂഹം എന്നും മാതൃകയാണ്. കുഞ്ഞു കൈകളിലൂടെ വലിയ നന്മയാണ് സമൂഹത്തിനായി അവർ തുറന്ന് കാട്ടിയത്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഴമുട്ടം  ഗവ.യു.പി.സ്കൂളിലെ സീഡ് ക്ലബ്,  വഴിയോരങ്ങളെ ഹരിതാഭമാക്കാൻ തീരുമാനിച്ചു. വാഴമുട്ടം സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ റോഡ് സൈഡിൽ മരങ്ങൾ നട്ടുപിടിപ്പിച്ച നല്ല  സംസ്ക്കാരത്തിന് ഇവർ തുടക്കം കുറിചു. തണലും അതോടൊപ്പം ജീവ വായുവിന്റെയും ഉത്ഭവമായി മാറട്ടെ ഈ മരങ്ങൾ എന്നെ അവർ ആശംസിച്ചു. സ്കൂൾ വളപ്പിൽ നിന്നും അത് പോലെ തന്നെ കുട്ടികളുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന തൈകളാണ് നഗര വന വൽക്കരണത്തിനായി അവർ ഉപയോഗിച്ചത്. നടുക മാത്രം അല്ല തങ്ങളുടെ ലക്ഷ്യം മറിച് അവയെ അതിന്റെ പൂർണ രൂപത്തിൽ ആകുന്നതുവരെ സംരക്ഷിക്കാനും  ഈ കുഞ്ഞു കൂട്ടുകാർ തീരുമാനിച്ചു. അതിന്റെ ഭാഗമായി നട്ട തൈകൾക്കെ എല്ലാം ഇവർ കമ്പി വേലികൊണ്ട് സംരക്ഷണം നൽകി. സ്കൂൾ അധികൃതരുടയും രക്ഷിതാക്കളുടെയും പഞ്ചായത്തിന്റെയും പിന്തുണ ഈ കുട്ടികൾക്ക് ഉണ്ട്.

August 08
12:53 2018

Write a Comment

Related News