SEED News

പ്ലാസ്റ്റിക്കിനെതിരെ സീഡിന്റെ തുണിസഞ്ചി വിതരണം


ഇരിങ്ങാലക്കുട: പ്ലാസ്റ്റിക് കവറുകള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി സിഡ് വിദ്യാര്‍ത്ഥികള്‍ തുണിസഞ്ചി വിതരണം തുടങ്ങി. ഇരിങ്ങാലക്കുട എസ്.എന്‍.എല്‍.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സമീപപ്രദേശത്തെ നൂറോളം വീടുകളില്‍ ആദ്യഘട്ടം തുണിസഞ്ചികള്‍ വിതരണം ചെയ്തത്. വര്‍ദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് കിറ്റുകള്‍ മൂലമുണ്ടാകുന്ന പരിസ്ഥിതി നാശത്തെ ഒരു പരിധിവരെ തടയാമെന്ന സന്ദേശത്തോടെയാണ് തുണിസഞ്ചികള്‍ നല്‍കുന്നത്. സ്‌കൂള്‍ പ്രധാന അധ്യാപിക ബിജുന, സീഡ് കോ- ഓര്‍ഡിനേറ്റര്‍ രാഖില, പി.ടി.എ. പ്രതിനിധികളായ വിദ്യ, കിഷോര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സീഡ് ക്ലബ്ബിനുവേണ്ടി സ്‌കൂളിലെ മദര്‍ പി.ടി.എ. അംഗങ്ങളാണ് തുണിസഞ്ചികള്‍ നിര്‍മ്മിച്ചുനല്‍കിയത്. ഉപഭോക്താവിന്റെ ആവശ്യാനുസരണം വ്യത്യസ്ത വലുപ്പത്തിലും നിറത്തിലുമുള്ള തുണിസഞ്ചികള്‍ വിദ്യാലയത്തില്‍ സജ്ജീകരിച്ചീട്ടുണ്ട്. 

August 09
12:53 2018

Write a Comment

Related News