SEED News

ഓരോ വീട്ടിലും ഓരോ ഫല വൃക്ഷം

പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ ആയിരത്തോളം വിദ്യാർത്ഥികളുടെ വീടുകളിലും ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുവാൻ ഫലവൃക്ഷതൈകളുമായിഅടാട്ട് ഗ്രാമപഞ്ചായത്ത് എത്തി.പ്ലാവ്, മാവ്, ഞാവൽ, സീത പഴം, ആത്തച്ചക്ക, പേര, പുളി തുടങ്ങിയ ഫലവൃക്ഷങ്ങളുടെ തൈകൾ ഗ്രാമ പഞ്ചായത്തിന്റെ സ്വന്തം നേഴ്സറികളിൽ   മുളപ്പിച്ച് നല്ല തൈകളാക്കി മാറ്റികുട്ടികൾക്ക് കൈമാറുന്ന പദ്ധതി  "ഓരോ വീട്ടിലും ഓരോ ഫല വൃക്ഷം " അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ ജയചന്ദനും ഗ്രീരാമകൃഷ്ണമഠാധിപതി സ്വാമി സദ്ഭഭവാനന്ദയും കൂടി നിർവ്വഹിച്ചു. മാത്യഭൂമി സീഡ് ക്ലബ്ബിന്റെ നേത്യത്വത്തിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെ വീടുകളിലും ഏതെങ്കിലും ഒരു ഫലവൃക്ഷം നട്ടുപിടിപ്പിക്കും . ഫലവൃക്ഷ ഉദ്യാനം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്ക്കൂൾ സീഡ് ക്ലബ്ബ് ഇ തോടൊപ്പം ഒരുക്കിയിട്ടുണ്ട്. ഫലവൃക്ഷ വിതരണ ചടങ്ങിൽ അടാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ ചന്ദ്രൻ , മെമ്പർമാരായ വി.ഒ ചുമ്മാർ, സി.രാധാകൃഷ്ണൻ, സ്കൂൾ ഹെഡ്മാസ്റ്റർ വി എസ് ഹരികുമാർ സീഡ് ക്ലബ്ബ് കോഡിനേറ്റർ എം.എസ് രാജേഷ്, അധ്യാപകരായ ശ്രീജ ചെങ്ങാട്ട്, കെ.എസ് ഗീത, നിഖിൽ ചീരോത്ത് എന്നിവർ സംസാരിച്ചു

August 09
12:53 2018

Write a Comment

Related News