SEED News

ജൈവ വൈവിധ്യ ഉദ്യാനത്തിന് തുടക്ക മായി

ജൈവ വൈവിധ്യ ഉദ്യാനത്തിന് തുടക്ക മായി
ചീമേനി.. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം എന്നെ പൊതു വിദ്യാഭ്യാസ  സംരക്ഷണത്തിന്റെ സത്ത ഉൾകൊണ്ടുകൊണ്ട്  കൂളിയാട്  ഗവണ്മെന്റ് ഹൈ സ്ക്കൂളിൽ ഒരുക്കുന്നെ ജൈവ വെൈവിധ്യ ഉദ്യാനത്തിന് ശില്പിയും, ചിത്രകാരനും, പരിസ്ഥിതി പ്രവർത്തകനുമായ സുരേന്ദ്രൻ കൂക്കാനം വൃക്ഷെൈത നട്ട് തുടക്കം കുറിച്ചു.2 ഏക്കർ വരുന്ന സ്ക്കൂൾ  കോംപൗണ്ടിനെ ജൈവ വൈവിധ്യ കലവറയാക്കുകയാണ് ലക്ഷ്യം കുട്ടികള്ളും അദ്ധ്യാപകരും രക്ഷിതാക്കളും ശേഖരിച്ച നിരവധി വൃക്ഷ തൈകൾ കോംപൗണ്ടിൽ നട്ടു. ക്യാമ്പസ്‌ ഒരു പാഠപുസ്തകം എന്ന ലക്ഷ്യത്തിലേക്കായി ശലഭോദ്യാനവും, ഔഷധത്തോട്ടവും, പച്ചക്കറിത്തോട്ടവും ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ടി.  കെ. സുരേഷ് കുമാർ, കെ. ചന്ദ്രൻ, ദിനേശൻ, ഗണേശൻ, മനോജ്‌ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി 

August 09
12:53 2018

Write a Comment

Related News