SEED News

പാലക്കാട് വിദ്യാഭ്യാസജില്ലാതല അധ്യാപക ശില്പശാല

സീഡ് കാണിച്ച മാതൃക സർക്കാരിന്റെയും 
നയമായി -ജില്ലാപഞ്ചായത്ത് പ്രസിഡന്റ്
പാലക്കാട്: സമൂഹനന്മയിലൂന്നി സീഡ് തുടങ്ങിവെച്ച പരിസ്ഥിതിപ്രവർത്തനം പിന്നീട് സർക്കാരിന്റെതന്നെ നയമായെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി പറഞ്ഞു. 
സമൂഹത്തിൽ മാറ്റത്തിന് തുടക്കംകുറിക്കുന്നത് കുട്ടികളാണ്. 10 വർഷംമുമ്പ് ഇത്തരമൊരു മേഖലയിലേക്കാണ് മാതൃഭൂമി സീഡ് തുടക്കംകുറിച്ചത്. വിദ്യാലയങ്ങളിൽനിന്ന് അത് സമൂഹത്തിന്റെതന്നെ പ്രവർത്തനമാക്കുകയാണിപ്പോൾ.
ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ മാതൃഭൂമി നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ പത്താംവർഷ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചുനടന്ന അധ്യാപക ശില്പശാല ഉദ്ഘാടനംചെയ്യുകയായിരുന്നു കെ. ശാന്തകുമാരി. 
രണ്ടുവർഷമായി ഹരിതകേരള മിഷനിലൂടെ സംസ്ഥാനത്ത് സർക്കാർ പുതിയൊരു സുസ്ഥിര വികസനനയം നടപ്പാക്കുകയാണെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ്‌പ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ മുഖ്യപ്രഭാഷണം നടത്തി. 
മാതൃഭൂമി ന്യൂസ് എഡിറ്റർ ആർ.കെ. കുമാർ അധ്യക്ഷതവഹിച്ചു. പാലക്കാട് വിദ്യാഭ്യാസജില്ലാ സീഡ് കോ-ഓർഡിനേറ്റർ എം. അരവിന്ദാക്ഷൻ പ്രസംഗിച്ചു. സ്റ്റാഫ് റിപ്പോർട്ടർ കെ.വി. ശ്രീകുമാർ, ഒറ്റപ്പാലം വിദ്യാഭ്യാസജില്ലാ കോ-ഓർഡിനേറ്റർ പി. രാഗേഷ് എന്നിവർ ക്ലാസെടുത്തു.

August 10
12:53 2018

Write a Comment

Related News