SEED News

മാതൃഭൂമി സീഡ് ശില്പശാല മണ്ണാർക്കാട്

പത്താംവർഷ പ്രവർത്തനങ്ങൾക്ക് ഊർജമായി സീഡ് ശില്പശാല
മണ്ണാർക്കാട്: സമൂഹനന്മ വിദ്യാർഥികളിലൂടെ എന്ന ആശയത്തിലൂന്നിയുള്ള മാതൃഭൂമി സീഡ് പദ്ധതിയിലെ അധ്യാപക കോ-ഓർഡിനേറ്റർമാർക്കായി ശില്പശാല നടത്തി. പത്താംവർഷത്തിലേക്ക് കടന്ന പദ്ധതിയുടെ ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങളെപ്പറ്റിയായിരുന്നു മണ്ണാർക്കാട് വിദ്യാഭ്യാസജില്ലാതല ശില്പശാല. ഫെഡറൽബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന സീഡ് പദ്ധതിയിലെ അനുഭവങ്ങളും അധ്യാപകർ പങ്കുവെച്ചു. 
മണ്ണാർക്കാട് ഡി.ഇ.ഒ. ഇബ്രാഹിം തോണിക്കര ശില്പശാല ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ പൂർത്തീകരണമാണ് സീഡ് പദ്ധതി പ്രവർത്തനങ്ങളിലൂടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ണും വെള്ളവും വായുവും മലിനമായ ലോകത്ത് ഒരു വിപ്ലവത്തിനാണ് സീഡ് തുടക്കംകുറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറൽബാങ്ക് സീനിയർ മാനേജർ ആൻഡ്‌ ബ്രാഞ്ച് ഹെഡ്‌ഡ് രഞ്ജുസ്കറിയ മാത്യു മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി സീനിയർ മാനേജർ-സർക്കുലേഷൻ ഇ. പ്രദീപ് അധ്യക്ഷതവഹിച്ചു. മണ്ണാർക്കാട് വിദ്യാഭ്യാസജില്ല സീഡ് കോ-ഓർഡിനേറ്റർ ടി. ജയചന്ദ്രൻ നന്ദി പറഞ്ഞു. സ്റ്റാഫ് റിപ്പോർട്ടർ കെ.വി. ശ്രീകുമാർ, ഒറ്റപ്പാലം വിദ്യാഭ്യാസജില്ലാ സീഡ് കോ-ഓർഡിനേറ്റർ പി. രാഗേഷ് എന്നിവർ ക്ലാസെടുത്തു.

August 10
12:53 2018

Write a Comment

Related News