SEED News

പുനരുപയോഗദിനം

പ്ലാസ്റ്റിക് പുനരുപയോഗദിനം ആചരിച്ചു
പാലക്കാട്: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മേഴ്സി കോളേജിൽ പ്ലാസ്റ്റിക് പുനരുപയോഗദിനം ആചരിച്ചു. ഹരിത കേരള മിഷന്റെ സഹകരണത്തോടെയണിത്.  കോളേജിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന ലവ് പ്ലാസ്റ്റിക്  പദ്ധതിക്കും തുടക്കമായി.
 കോളേജിൽ പ്ലാസ്റ്റിക് ശേഖരിച്ച് പുനരുപയോഗത്തിനായി റീ-സൈക്ളിങ് പ്ലാന്റിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മുണ്ടൂർ ഐ.ആർ.ടി.സി. എക്സിക്യുട്ടീവ് ഡയറക്ടർ വി.ജി. ഗോപിനാഥൻ ഉദ്ഘാടനംചെയ്തു. പ്ലാസ്റ്റിക്കിന്റെ പുനരുപയോഗത്തിന് വിദ്യാർഥികൾതന്നെ പ്രചാരകരാകണമെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം സംബന്ധിച്ച രീതികളെക്കുറിച്ചും സംസാരിച്ചു.  
പ്രിൻസിപ്പൽ ഡോ. സിസ്റ്റർറോസ് ആൻ, ഹരിതകേരളമിഷൻ ജില്ലാ കോ-ഒാർഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ, മാതൃഭൂമി സീനിയർ മാനേജർ സർക്കുലേഷൻ  ഇ. പ്രദീപ്, മേഴ്സി കോളേജ് സീഡ് കോ-ഒാർഡിനേറ്റർ ഡോ. ലിജി കെ.ടി. തുടങ്ങിയവർ സംസാരിച്ചു.

August 10
12:53 2018

Write a Comment

Related News