SEED News

ആ ആരോഗ്യം

തലക്കാണി ഗവ. യു.പി. സ്കൂളിലെ നാട്ടുപച്ചക്കൂട്ടം സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കർക്കടകത്തിലെ ആരോഗ്യപാഠങ്ങളെന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പത്തിലക്കറികൾ, കർക്കടകത്തിെലെ നാട്ടറിവുകൾ, ഔഷധക്കഞ്ഞി, കർക്കടകമരുന്ന് കർക്കടക ചികിത്സ എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് നടന്നു. 
കണ്ണൂർ ജില്ലാ തദ്ദേശീയ പാരമ്പര്യചികിത്സാ വിഭാഗം വൈസ് പ്രസിഡന്റ്‌ എൻ.ഇ.പവിത്രൻ ഗുരുക്കൾ ക്ലാസ് നയിച്ചു. തുടർന്ന് നടന്ന ഔഷധസസ്യങ്ങളുടെ പ്രദർശനത്തിൽ ദശപുഷ്പങ്ങൾ, പത്തിലകൾ എന്നിവയും ആരോഗ്യപ്പച്ച അടക്കമുള്ള അപൂർവ ഔഷധങ്ങളും കുട്ടികൾ പരിചയപ്പെട്ടു. നാല്പതോളം കുട്ടികൾക്ക് അമൃത്‌, കരിനൊച്ചി, തിരുതാളി ചങ്ങലംപറണ്ട തുടങ്ങിയ ഔഷധച്ചെടികളുടെ നടീൽവസ്തുക്കളും വിതരണം ചെയ്തു. 
സീഡ് കോ ഓർഡിനേറ്റർ എം.കെ.പുഷ്പ, ഷേർളി കെ.ജെ., വിപിൻ കെ. അഹിൻ ബിജു തുടങ്ങിയവർ നേതൃത്വം നൽകി.

August 10
12:53 2018

Write a Comment

Related News