SEED News

ക കർക്കടകം

ചെറുപുഴ ജെ.എം.യു.പി.സ്കൂളിൽ മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചിലകൾ കൊണ്ടുള്ള വിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. കർക്കടക മാസത്തിൽ ഇലക്കറികൾക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു പ്രദർശനം. 
 ജെ.എം.യു.പി. സ്കൂൾ സീഡ്‌ പരിസ്ഥിതി ക്ലബ് കുട്ടികൾക്ക് ഇലക്കറികളെയും പച്ചിലകൾകൊണ്ട് ഉണ്ടാക്കാവുന്ന നിരവധി വിഭവങ്ങളെയും പരിചയപ്പെടുത്തുന്നതിന്‌ ഒരുക്കിയ പ്രദർശനം ഏറെ ശ്രദ്ധേയമായി.
 കുട്ടികൾക്ക് ഇവയൊക്കെ വിവരിച്ച് നൽകിയത് കോലുവള്ളിയിലെ മഠത്തിൽ കോളിയാട്ട് അമ്മിണിയമ്മയാണ്. തന്റെ വീടിന് സമീപത്തുനിന്ന്‌ ശേഖരിച്ചുകൊണ്ടുവന്ന പച്ചിലകൾ കുട്ടികളെക്കാണിച്ച് അവയുടെ ഗുണങ്ങൾ വിവരിച്ച് കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. കാട്ടുതാളി, നാട്ടുതാളി, മുക്കുറ്റി,  മത്തനില, പയറില, പലതരം ചീരകൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾ അമ്മണിയമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. 
പച്ചിലകൾ കൊണ്ടുണ്ടാക്കിയ കട്‌ലറ്റ്‌, ദോശ, ഉപ്പേരി, ചമ്മന്തി, പുട്ട്, അച്ചാർ, തോരൻ തുടങ്ങി 250-ഓളം വിഭവങ്ങളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. അധ്യാപകരായ പി.ലീന, എം.എസ്.മിനി, ടി.പി.പ്രഭാകരൻ,വിദ്യാർഥികളായ ശില്പ വർഗീസ്, അനന്യ രവി എന്നിവർ നേതൃത്വം നൽകി .    

August 10
12:53 2018

Write a Comment

Related News