SEED News

മ മാലിന്യം

അടുക്കളയിൽനിന്ന്‌ പ്ലാസ്റ്റിക്കിനെ പടിയിറക്കാൻ വിദ്യാർഥികളുടെ കൂട്ടായ ശ്രമം. ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരക യു.പി. സ്കൂൾ സീഡ് ക്ലബ്ബംഗങ്ങളാണ് 'പ്ലാസ്റ്റിക്കിനെ ഒഴിവാക്കൂ, കാൻസറിനെ പ്രതിരോധിക്കൂ' എന്ന സന്ദേശവുമായി പ്രദേശത്തെ വീടുകളിലെത്തി അമ്മമാരെ ബോധവത്കരിക്കുന്നത്. സീഡ് ക്ലബ്ബിന്റെ പേരിൽ തയ്യാറാക്കിയ ലഘുലേഖയുമായാണ് കുട്ടികൾ അമ്മമാരെ നേരിൽക്കണ്ട് പ്ലാസ്റ്റിക് വിപത്തിനെതിരെ പ്രചാരണം നടത്തുന്നത്.
പരിപാടിയുടെ ഉദ്ഘാടനം പാനൂർ എ.ഇ.ഒ. സി.കെ.സുനിൽകുമാർ നിർവഹിച്ചു. പ്രഥമാധ്യാപകൻ എൻ.പി.വിനോദൻ അധ്യക്ഷത വഹിച്ചു.
ജയരാജ് എടത്തട്ട, ടി.സുരേന്ദ്രൻ, കെ.ഭാസ്കരൻ,സ്റ്റാഫ് സെക്രട്ടറി സി.കെ.കനകരാജൻ, ആന്റിയ തുടങ്ങിയവർ സംസാരിച്ചു.  

August 10
12:53 2018

Write a Comment

Related News