SEED News

വ വയൽ; കൈപ്പാട് കൃഷി

മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സീഡ്, പരിസ്ഥിതി, എൻ.എസ്.എസ്. എന്നിവയുടെ നേതൃത്വത്തിൽ ചെങ്ങൽ കൈപ്പാട് നിലത്ത് കൃഷിയിറക്കി.
കുട്ടികളിൽ കാർഷികാവബോധം സൃഷ്ടിക്കാനും കൃഷിരീതി പരിചയപ്പെടുത്തുന്നതിനും നെൽവയൽ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാനുമാണ് പ്രവർത്തനമൊരുക്കിയത്.
ഫലഭൂയിഷ്ഠമായ എക്കൽമണ്ണിൽ പൂർണമായും ജൈവരീതിയിൽ വിളയുന്ന കൈപ്പാട് കൃഷി പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
അത്യുത്‌പാദനശേഷിയുള്ള ഏഴോം നാല്, കുതിര് എന്നീ നെല്ലിനങ്ങളുടെ ഞാറ്റടികളാണ് കൃഷിക്കുപയോഗിച്ചത്. മാടായി പഞ്ചായത്ത് പ്രസിഡന്റ്‌ എ.സുഹറാബി ഞാറുനടീൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ പി.കെ.വിശ്വനാഥൻ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ.പി.അനൂപ് കുമാർ,  പി.വിദ്യ, പി.ജയശ്രീ, കെ.മോഹനൻ, കെ.സമീറ്റ, ടി.പി.ബാലകൃഷ്ണൻ, ടി.പി. ജയദേവൻ, കെ.സുഭാഷ്, ബാലമുരളീകൃഷ്ണ, പി.പി.റീത്ത എന്നിവർ സംസാരിച്ചു.

August 10
12:53 2018

Write a Comment

Related News