SEED News

പ്ലാസ്റ്റിക് പുനരുപയോഗം സാധ്യമാക്കി മഞ്ഞാടി എം.റ്റി.എസ്.എസ് യു. പി സ്കൂൾ

തിരുവല്ല: നിത്യജീവിതത്തിൽ നിന്നും ഒഴിവാക്കാനാവാത്ത മനുഷ്യൻ വിഷമിക്കുന്ന പ്ലാസ്റ്റിക് എന്ന വലിയ വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ തങ്ങളുടേതായ ചെറിയ പങ്കു വഹിച്ചുകൊണ്ട് പ്ലാസ്റ്റിക് പുനരുപയോഗം  സാധ്യമാക്കി മഞ്ഞാടി സ്കൂൾ സീഡ് ക്ലബ്. വലിച്ചെറിയാതെ പരമാവധി പ്ലാസ്റ്റിക് ഒഴിവാക്കാനും അതിനു സാധിക്കാത്തവയെ പുനരുപയോഗം ചെയ്യുക എന്ന വഴിയാണ് ഇവർ സ്വീകരിച്ചത്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിൽ പോലുള്ളവ കൊണ്ട് പുതിയ ഉപയോഗം കണ്ടു പിടിച്ചു ഈ കൂട്ടുകാർ. ചെടി നടാനും  അതോടൊപ്പം മറ്റു കരകൗശല വസ്തുക്കൾ നിർമ്മിക്കാനുമായിട്ടാണ് ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്കിനെ ഇവർ ഉപയോഗിച്ചത്. സ്കൂളിൽ നടന്ന പരുപാടിയിൽ അധ്യാപികയുടെ സഹായത്തോടെ ഇവർ പാഴ്വസ്തുക്കളിൽ നിന്ന് മറ്റു ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന വിധം  പഠിച്ചെടുത്തു.

August 10
12:53 2018

Write a Comment

Related News