SEED News

പഠനത്തോടൊപ്പം പാടശേഖരനുഭവവും


നീലേശ്വരം : രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പാടശേഖരാനുഭവം പങ്കിട്ടു .അതിന്റെ ഭാഗമായി സ്കൂൾ പരിസരവാസിയും കർഷകനുമായ അമ്പുവേട്ടന്റെ കണിയാംവയലിലുള്ള പാടശേഖരം സന്ദർശിച്ചാണ് ഈ പുതിയ അനുഭവം പങ്കിട്ടത് .വയലുകൾ എങ്ങനെയാണ് കൃഷിക്ക് അനുയോജ്യമാക്കുന്നത് എന്നും മുന്നൊരുക്കൽ എന്തൊക്കെയാണ് എന്നും അമ്പുവേട്ടൻ കുട്ടികൾക്ക് വിശദമായി പറഞ്ഞുകൊടുത്തു .കുട്ടികൾ വയലിലിറങ്ങി കളകൾ പറിച്ചുമാറ്റി .പഴയ കാല കന്നു പൂട്ടു ഉപകരണങ്ങളായ നുകം ,ഞങ്ങോൽ  തുടങ്ങിയവ കുട്ടികള്ക്ക് നേരിൽ കണ്ട് പരിചയപ്പെടുവാനും അവസരം ഉണ്ടായി .സീഡ് കോർഡിനേറ്റർ പി പ്രസീത മറ്റ് അധ്യാപകരായ പി ഉണ്ണികൃഷ്ണൻ ,പ്രഭ എൻ , പി ജിഷ ,എം വിഷ്ണു ,കെ ജിജിത്ത് ,എസ്  സൗമ്യ എന്നിവർ നേതൃത്വം നൽകി 
Attachments area

August 10
12:53 2018

Write a Comment

Related News