SEED News

ചോദ്യങ്ങളും ഉത്തരങ്ങളുമായി സീഡ് റിപ്പോർട്ടർമാർക്ക് പരിശീലനം



കാഞ്ഞങ്ങാട്: പൂന്തോട്ടത്തിന്റെ മനോഹാരിതയും പൂമ്പറ്റകളുടെ ആകർഷണീയതയും ഭാവനയിൽ പകർത്തിയ എഴുത്ത്...മഴയും ജലസംരക്ഷണവും തൊട്ട് പൂസ്തകത്താളുകളിലേക്ക് വരെ വിരൽചൂണ്ടി 'റേഡിയോ ജോക്കി' മാർ...ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്നതിന്റെ ദുരിതങ്ങൾ ചോദിച്ചറിഞ്ഞ് മറ്റുചിലർ...ചോദ്യങ്ങളും ഉത്തരങ്ങളുമായി ജില്ലയിലെ മാതൃഭൂമി സീഡ് റിപ്പോർട്ടർമാർക്കുള്ള പരിശീലന ക്ലാസ്.70-ഓളം വിദ്യാർഥികളാണ് പരിശീലനത്തിൽ പങ്കെടുത്തത്.എങ്ങിനെയാണ് വാർത്ത കണ്ടെത്തുന്നതെന്നും കണ്ടെത്തിയ വാർത്തകൾ എതുരീതിയിൽ തയ്യാറാക്കണമെന്നും വിശദീകരിച്ചായിരുന്നു പ്രിന്റ് മീഡിയ,വിഷ്വൽമീഡിയ വിഷയങ്ങളിലുള്ള ക്ലാസ്.റേഡിയോ ജോക്കിയായി മാറി വിദ്യാർഥികൾ വിഷയാവതരണം നടത്തിയപ്പോൾ രക്ഷിതാക്കൾ ഉൾപ്പടെയുള്ളവർ നിറഞ്ഞ് കൈയ്യടിച്ചു.ഫെഡറൽബാങ്ക് കാഞ്ഞങ്ങാട് ശാഖാമാനേജർ(ഓപ്പറേഷൻ ) പി.യു.സുഗതകുമാർ ഉദ്ഘാടനം ചെയ്തു.മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ ഇ.വി.ജയകൃഷ്ണൻ പ്രിന്റ് മീഡിയ വിഷയത്തിലും മാതൃഭൂമി ടി.വി.റിപ്പോർട്ടർ ബിജീഷ്‌ഗോവിന്ദൻ വിഷ്വൽമീഡിയ വിഷയത്തിലും ക്ലാസെടുത്തു.മാതൃഭൂമി സീനിയർ ഫോട്ടോഗ്രാഫർ എൻ.രാമനാഥ് പൈ എങ്ങിനെയാണ് വാർത്താചിത്രങ്ങളുടെ ഫോട്ടോ എടുക്കേണ്ടത് എന്നതിനെ കുറിച്ചും മാതൃഭൂമി ടി.വി.ക്യമറാമാൻ ഷാജുചന്തപ്പുര വീഡിയോ ക്യാമറ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും വിശദീകരിച്ചു. ക്ലബ്ബ് എഫ്.എം കോപ്പി റൈറ്റർ  ജേക്കബ്ബ് അബ്രഹാം റേഡിയോ റിപ്പോർട്ടിങ്,റേഡിയോ ജോക്കി തുടങ്ങിയ വിഷയങ്ങളിൽ ക്ലാസെടുത്തു.പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി.മാതൃഭൂമി സീഡ് എക്‌സിക്കുട്ടിവ് ഇ.വി.ശ്രീജ സ്വാഗതവും മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ ഇലക്ട്രോണിക്‌സ് എൻജിനിയർ കെ.വി.രഞ്ജിത്ത് കുമാർ നന്ദിയും പറഞ്ഞു

August 11
12:53 2018

Write a Comment

Related News