SEED News

പ്ലാസ്റ്റിക് പേനകൾക്ക് പരിഹാരവുമായി സീഡ് ക്ലബ്

പരിസ്ഥിതി  സംരക്ഷണത്തിന്റെയും കാരുണ്യത്തിന്റെയും പുതിയ പാഠം തീർക്കുകയാണ് ഗുരുനാഥൻമണ്ണ് ഗവ. ട്രൈബൽ യു. പി സ്കൂൾ. പ്ലാസ്റ്റിക്‌ പേനകളുടെ ഉപയോഗവും വലിച്ചെറിയലും ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്ക് കൊച്ചു പരിഹാരവുമായി പേപ്പർ പേന അവതരിപ്പിച്ചിരിക്കുകയാണ് സ്കൂൾ. മഷി തീർന്നു വലിച്ചെറിയുന്നതിലൂടെ ഇതിൽ ഉൾക്കൊള്ളിച്ച വിത്ത് മുളച്ചു ഒരു തൈ ഉണ്ടാകുമെന്നതും കുട്ടികൾക്ക് കൗതുകമായി. പാലക്കാട്‌, മലപ്പുറം ജില്ലകളിലെ ഭിന്നശേഷി കൂട്ടായ്മകളാണ് സ്കൂളിന്റെ പേരിൽ പേന തയ്യാറാക്കി നല്കുന്നത്. പേന ഉപയോഗിക്കുന്നതിലൂടെ അത്തരം കൂട്ടായ്മകൾക്ക് ഒരു കൈത്താങ്ങ് ആവുകയാണ് സ്കൂൾ.
പേന ഹെഡ്മിസ്ട്രസ് ശ്രീമതി. ജെസ്സിയമ്മ ജോഷ്വ വിതരണം ചെയ്തു. ചടങ്ങിൽ അധ്യാപകരായ ശോഭ. ആർ, സുനിൽകുമാർ. കെ പി എന്നിവർ പങ്കെടുത്തു. (താല്പര്യമുള്ള സ്കൂളുകൾക്കും മറ്റും പേന എത്തിച്ചു തരുന്നതിനുള്ള സൗകര്യം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട് )

August 11
12:53 2018

Write a Comment

Related News