SEED News

അലങ്കാര വസ്തുക്കളുണ്ടാക്കി പ്രദര്‍ശിപ്പിച്ച് സീഡിന്റെ ഹരിതോല്‍സവം പുനരുപയോഗ ദിനം ആചരിച്ചു


ചെറുവത്തൂര്‍: ഒന്നും വലിച്ചെറിയാനും കളയാനുമുള്ളതല്ലെന്ന് പറഞ്ഞും, പുനരുപയോഗത്തിലൂടെ ബോധ്യപ്പെടുത്തിയും മാതൃഭൂമി സീഡിന്റെ ഹരിതോല്‍സവം. ഹരിതോല്‍സവ പദ്ധതിയുടെ ഭാഗമായുള്ള പുനരുപയോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുവത്തൂര്‍ കൊവ്വല്‍ എ.യു.പി.സ്‌കൂളില്‍ നടന്നു. 

ഹരിത കേരള മിഷന്റെ സഹകരണത്തോടെ നടത്തിയ ദിനാചരണം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എം.സലാം അധ്യക്ഷതവഹിച്ചു. 

പ്രഥമാധ്യാപിക ഇ.ഉഷ, മാതൃഭൂമി സീഡ് എക്‌സിക്യൂട്ടീവ് ഇ.വി.ശ്രീജ, മാാതൃഭൂമി ലേഖകന്‍ ടി.രാജന്‍, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ കെ.കൃഷ്ണന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ജയശ്രീചന്ദ്രന്‍, വൈസ്പ്രസിഡന്റ് എം.പി.ശ്രീജ, സ്‌കൂള്‍ സീഡ് കോര്‍ഡിനേറ്റര്‍ എം.വി.സുരേഷ് എന്നിവര്‍ സംസാരിച്ചു.


 
 

August 11
12:53 2018

Write a Comment

Related News