SEED News

ഔഷധ സസ്യ പ്രദർഷനവും ഔഷധക്കഞ്ഞി വിതരണവും നടത്തി.

പെരുമ്പാവൂർ: കർക്കിടമാസ പുണ്യം ഉൾകൊണ്ട്
തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിലെ 5, 6, 7 ക്ലാസ്സുകളിലെ പരിസര പoനത്തെ ആസ്പദമാക്കി മാതൃഭൂമി സീഡ് കുട്ടിക്കൂട്ടം ക്ലബിന്റെ ആഭിമുഖ്യത്തിൽ ഔഷധസസ്യ പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും നടത്തി.


വീട്ടുവളപ്പിലും റോഡരികിലും അലക്ഷ്യമായി കാഴ്ചയിൽ നിറയുന്ന തൊട്ടാവാടിയും, നാട്ടുപച്ചയും, കരിനൊച്ചിയും ,വള്ളിപ്പാലയും ,ചെത്തിയും, വയമ്പുംഉൾപ്പെടെയുള്ളവയുടെ ഔഷധ പ്രാധാന്യവും ഉപയോഗക്രമവും അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർഥികൾക്ക് നാട്ടറിവുകളായി പറഞ്ഞ് കൊടുത്തു.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.മുംതാസ് ടീച്ചർ പ്രദർഷനം ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ മാനേജർ എം.എം അബ്ദുൽ ലത്തീഫ് അധ്യക്ഷനായിരുന്നു.
വാർഡംഗം പി.എ.മുഖ്താർ, ഫോറസ്റ്റ് റെയിഞ്ച് ഓഫിസർ റ്റി.എം റഷീദ്, പ്രിൻസിപ്പൽ കെ എച്ച് നിസാമോൾ, പി റ്റി എ പ്രസിഡന്റ് സി.എ നിസാർ മുഹമ്മദ്, ഹെഡ്മാസ്റ്റർ വി.പി അബൂബക്കർ ,ജമാ അത്ത് പ്രസിഡന്റ് കെ.ഐ അബൂബക്കർ ,സീഡ് കോ-ഓർഡിനേറ്റർ ജിൻസി വി.എo, മാതൃസംഘം ചെയർപേഴ്സൺ അനീഷനിസാർ ,മുഹമ്മദ് റാഫി, കെ.എ.നൗഷാദ് തുടങ്ങിയവർ സo സാരിച്ചു.

August 11
12:53 2018

Write a Comment

Related News