SEED News

പുനരുപയോഗ ആശയവുമായി തോന്നയ്ക്കൽ ഗവ. എച്ച്‌.എസ്‌.എസ്‌

തോന്നയ്ക്കൽ: ഹരിതകേരളം മിഷനും മാതൃഭൂമി സീഡും ചേർന്ന്‌ സ്കൂളുകളിൽ നടപ്പാക്കുന്ന ഹരിതോത്സവത്തിന്റെ ഭാഗമായ പുനരുപയോഗദിനത്തിൽ തോന്നയ്ക്കൽ ഗവ. എച്ച്‌.എസ്‌.എസിലെ സീഡ്‌ യൂണിറ്റിന്റെ മാതൃകാപ്രവർത്തകർ മംഗലാപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിനുവേണ്ടി പത്രക്കടലാസുകളുപയോഗിച്ച്‌ ഗുളിക വിതരണത്തിനുള്ള കവറുകളും പഴയ തുണിത്തരങ്ങൾ ഉപയോഗിച്ച്‌ ചവിട്ടികളും വിദ്യാർഥികൾ നിർമിച്ച്‌ കൈമാറി.

മംഗലാപുരം പി.എച്ച്‌.സി.യിലെ ഡോ. മിനി അനിൽ പുനരുപയോഗ സാധ്യത പ്രാവർത്തികമാക്കിയ സീഡ്‌ യൂണിറ്റിലെ അംഗങ്ങളെ അനുമോദിച്ചു. ചടങ്ങിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മധു, സ്റ്റാഫ്‌ സെക്രട്ടറി ദിവ്യ, സീഡ്‌ കോ-ഓർഡിനേറ്റർ രേഖ എന്നിവർ സംബന്ധിച്ചു.


August 13
12:53 2018

Write a Comment

Related News