കുട്ടനാടിന് സഹായവുമായി കായംകുളം നടക്കാവ് എൽ.പി.സ്കൂൾ
ആലപ്പുഴ: കുട്ടനാട്ടിലെ ദുരിതബാധിതർക്ക് സഹായവുമായി കായംകുളം നടക്കാവ് എൽ.പി.സ്കൂൾ. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും പി.ടി.എ.യും സമാഹരിച്ച വിഭവങ്ങൾ ആലപ്പുഴ മാതൃഭൂമി ഓഫീസിലെത്തിച്ചു.
അരിയും പഞ്ചസാരയും അടക്കമുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളും റവ, ഗോതമ്പുപൊടി, പാമോയിൽ തുടങ്ങിയ സാധനങ്ങളുമാണ് എത്തിച്ചത്.
പ്രഥമാധ്യാപിക പി.ആർ.ഗീത, അധ്യാപകരായ കെ.ജി.ലേഖ, ഗോപികൃഷ്ണൻ, ഡി.ഓമനക്കുട്ടൻ, എസ്.സേതുലക്ഷ്മി, ലേഖ പി.നായർ, പി.ടി.എ. അംഗം രാധാകൃഷ്ണൻ എന്നിവർക്കൊപ്പമാണ് കുട്ടികളെത്തിയത്.
August 13
12:53
2018