SEED News

ചത്തിയറ വി.എച്ച്.എസ്.എസിൽ ചങ്ങാതിക്കൊരുകൈത്താങ്ങ് പദ്ധതി

ചാരുംമൂട്: ചത്തിയറ വി.എച്ച്.എസ്.എസിലെ മാതൃഭൂമി സഞ്ജീവിനി സീഡ് ക്ലബ്ബ് ചങ്ങാതിക്കൊരുകൈത്താങ്ങ് പദ്ധതിക്ക് തുടക്കമിട്ടു. ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്‌കൂളിലെ ചങ്ങാതിമാർക്ക് തങ്ങളാൽ കഴിയുംവിധം സഹായമെത്തിക്കുകയാണ് ലക്ഷ്യം. എല്ലാമാസവും മൂന്നുപേർക്ക് സഹായം നൽകും. സീഡ് ക്ലബ്ബ് അംഗങ്ങളും അധ്യാപകരും താമരക്കുളം നടീൽവയൽ ഭാഗത്തുതാമസിക്കുന്ന നിഖിൽ, അമൃത, ജിതീഷ്, ജിഷ എന്നിവരുടെ വീടുകളിൽ എത്തി അരിയും പച്ചക്കറിയും മാറ്റാവശ്യസാധനങ്ങളും അടങ്ങുന്ന കിറ്റ് നൽകി.
സ്‌കൂൾ മാനേജർ രുക്മിണിയമ്മ കിറ്റുകൾ കൈമാറി. പ്രിൻസിപ്പൽ കെ.എൻ.ഗോപാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ ജി. വേണു, പി.ടി.എ. പ്രസിഡന്റ് എസ്.ജമാൽ, സീഡ് കോ-ഓർഡിനേറ്റർ ബീഗം കെ. രഹ്‌ന, ആർ.ശിവപ്രകാശ്, വത്സല കുമാരി, എം.ആർ.ജയശ്രീ, പി.ആർ.ഇന്ദിരാഭായി, അനിൽ കുമാർ എന്നിവർ പങ്കെടുത്തു. 

August 13
12:53 2018

Write a Comment

Related News