SEED News

പാഴ്‌വസ്തുക്കളിൽനിന്ന് കളിപ്പാട്ടം നിർമിച്ച് ചാരുംമൂട് സെന്റ് മേരീസ് എൽ.പി.സ്കൂൾ

ചാരുംമൂട്: ഉപയോഗശേഷം വസ്തുക്കൾ വലിച്ചെറിയാതെ പുനരുപയോഗിക്കണമെന്ന സന്ദേശം വിദ്യാർഥികളിൽ എത്തിക്കുന്നതിനായി പുനരുപയോഗ ദിനാചരണം. ദിനാചരണത്തിന്റെ ഭാഗമായി പാഴ്‌വസ്തുക്കളിൽനിന്ന് കളിപ്പാട്ടം നിർമിച്ച് ചാരുംമൂട് സെന്റ് മേരീസ് എൽ.പി.സ്കൂൾ വിദ്യാർഥികൾ.
 ഹരിതോത്സവം പദ്ധതിയുടെ അഞ്ചാം ഉത്സവമായ പുനരുപയോഗ ദിനാചരണം ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് റാഫി രാമനാഥ് അധ്യക്ഷനായി.  പാഴ്‌വസ്തുക്കളിൽനിന്ന് കളിപ്പാട്ടനിർമാണ പരിശീലനം സുബിദ് നയിച്ചു.   ഹെഡ്മിസ്ട്രസ് സിസ്റ്റർ ധന്യ, ഗ്രാമപ്പഞ്ചായത്തംഗം ഫിലിപ്പ് ഉമ്മൻ, മാതൃഭൂമി സീഡ് എക്സിക്യുട്ടീവ് അമൃതാ സെബാസ്റ്റ്യൻ, എസ്.ഉഷാമ്മ എന്നിവർ പ്രസംഗിച്ചു.
 ദിനാചരണത്തിന്റെ ഭാഗമായി ലവ് പ്ലാസ്റ്റിക് പദ്ധതിക്കും തുടക്കമായി. 

August 13
12:53 2018

Write a Comment

Related News