reporter News

പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും മോചനവും കാത്ത് എടനീർ സ്വാമിജീസ് സ്കൂളിലെ വിദ്യാർഥികൾ

 "

   എടനീർ: സ്വാമിജീസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും  ചെർക്കളയിലെ 

പ്ലാസ്റ്റിക്ക്  മാലിന്യങ്ങൾശാസ്ത്രീയമായരീതിയിൽ നീക്കം ചെയ്യണമെന്ന്  കഴിഞ്ഞ കുറെ വർഷങ്ങളായി ആവശ്യപ്പെട്ടു വരുന്നു.ഈ വർഷവും ചെർക്കള ടൗൺ കേന്ദ്രീകരിച്ച് സ്വച്ഛതാ ഹി സേവ (ശുചിത്വമാണ് സേവനം) പദ്ധതിയുടെ ഭാഗമായി 

വിദ്യാർത്ഥികൾ ചെർക്കള ടൗൺ ശുചീകരിച്ച്‌ 

പ്ലാസ്റ്റിക്ക്  മാലിന്യങ്ങൾ ശാസ്ത്രീയമായരീതിയിൽ  നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് നിവേദനം നൽകി.ശുചീകരണത്തിനിടെ 

വിദ്യാർത്ഥികൾ പെറുക്കിയെഡുത്ത പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ചാക്കിലാക്കി ടൗണിന്റെ വിവിധ കേന്ദ്രങ്ങളിൽ വച്ചിട്ട് 

4 ദിവസമായിട്ടും നീക്കം ചെയ്യാനാവശ്യമായ നടപടികൾ ആരംഭിച്ചിട്ടില്ല.ബദിയടുക്ക,എടനീർ,ബോവിക്കാനം,ചെർക്കള തുടങ്ങി വിവിധ സ്‌കൂളുകളിൽ പഠനത്തിനായി നിരവധി വിദ്യാർത്ഥികളാണ് ചെർക്കള വഴി ദിവസവും കടന്നുപോകുന്നത്.

കേരളം ദുരന്തഭൂമിയായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ചെർക്കള ഒരു മാരകരോഗ ദുരന്തബാധിത പ്രദേശമായി മാറാൻ ഇനി അധികകാലം വേണ്ടി വരില്ല.ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഭീതിജനകമായ ആശങ്കയുണ്ടാക്കുന്നുണ്ട്.

ഈ ഭീതികാരണം വരുംകാലങ്ങളിൽ മാറ്റിടങ്ങളിലേക്ക് താമസം മാറുന്നതിനെ കുറിച്ച് ആലോചിക്കുന്ന ചില കുടുംബങ്ങളും ചെർക്കള ടൗണിനടുത്തുണ്ട്മാലിന്യ  സംഭരണവണ്ടി വരികയാണെങ്കിൽ ചെർക്കള മാലിന്യങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാവുമെന്ന് ടൗണിലെ വ്യാപാരികളും സമീപവാസികളും പറയുന്നു.പെട്ടെന്ന് തന്നെ 

ചെർക്കളയിലെ

പ്ലാസ്റ്റിക്ക്  മാലിന്യങ്ങൾകുറയ്ക്കുന്നതിന് ശാശ്വതമായ പരിഹാരം നിലവിൽ വരുമെന്ന പ്രതീക്ഷയിലാണ്

എടനീർ സ്വാമിജീസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും.
പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കുന്നതിന് 5 സുപ്രധാന പരിഹാരങ്ങൾ:
ഒന്നാം ഘട്ടം - പുറത്തു നിന്നും  കൊണ്ടു തള്ളുന്ന മാലിന്യം തടയുക                
രണ്ടാംഘട്ടം - വ്യാപാരികൾക്ക് പ്ലാസ്റ്റിക് മാലിന്യം ഇടാനുള്ള 

പ്ലാസ്റ്റിക്ക് മാലിന്യ സംഭരണികൾ   നൽകുക. 
മൂന്നാം ഘട്ടം - പഞ്ചായത്ത് തലത്തിൽ ശാസ്ത്രീയമായരീതിയിലുള്ള നിർമ്മാർജ്ജന പദ്ധതി നടപ്പിലാക്കൽ.
നാലാം ഘട്ടം - വീടുകൾ തോറും ബോധവൽക്കരണം നടത്തുക. 
അഞ്ചാം ഘട്ടം - മാലിന്യ സംഭരണവണ്ടി നടപ്പിലാക്കുക.
      
അനുശ്രീ   

പ്ലസ് വൺ 

സീഡ് റിപ്പോർട്ടർ ,എടനീർ എച്ച് എസ് എസ് 

            

                      

October 04
12:53 2018

Write a Comment