SEED News

ഉരുൾപൊട്ടിയ മണ്ണിലേക്ക്‌ പഠനയാത്ര

തലക്കാണി ഗവ. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു. കൊട്ടിയൂർ നെല്ലിയോടി, അമ്പായത്തോട് മേഖലയിലെ ഉരുൾപൊട്ടൽ പ്രദേശങ്ങളും പ്രളയബാധിത സ്ഥലങ്ങളുമാണ് സംഘാംഗങ്ങൾ സന്ദർശിച്ചത്.
മഴക്കെടുതിയിൽ നെല്ലിയോടി ഭാഗത്ത് തകർന്ന വീടുകളും ഭൂമിക്ക് സംഭവിച്ച വിള്ളലുകളും കുട്ടികൾ നിരീക്ഷിച്ചു.
അമ്പായത്തോടിനു സമീപം വനത്തിൽ ഉരുൾപൊട്ടിയ മേഖലകളും കുട്ടികൾ പരിസ്ഥിതി ആഘാത പഠനത്തിന് വിധേയമാക്കി. 
ഉരുൾപൊട്ടലിനുശേഷം പ്രദേശത്തുള്ള പക്ഷിമൃഗാദികളുടെ ആവാസവ്യവസ്ഥയ്ക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചും കുട്ടികൾ പ്രദേശവാസികളോട് ചോദിച്ചറിഞ്ഞു.
സീഡ് കോ-ഓർഡിനേറ്റർ എം.കെ. പുഷ്പ, കെ.ടി.ഷാജി, കെ.വിപിൻ, എൻ.ജെ.സജിഷ, ഇ.ശ്രീഷ, ബ്ലെസി ബേബി, അനൂപ് സ്കറിയ, വി.സരിഗ, ഷാന്റി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

October 13
12:53 2018

Write a Comment

Related News