reporter News

കൂമ്പൻപാറ - ഇടശ്ശേരി വളവിൽ പതിയിരിക്കുന്നത് വൻ അപകടം.

അടിമാലി: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം സന്ദർശിക്കാൻ എത്തുന്ന ഇരുചക്ര വാഹന സഞ്ചാരികളെ കാത്ത് കൂമ്പൻപാറ - ഇടശ്ശേരി വളവിൽ പതിയിരിക്കുന്നത് വൻ അപകടം. വേഗതയിൽ വരുന്ന ഇരുചക വാഹനങ്ങൾ വളവ് തിരിയുമ്പോൾ റോഡിൽ നിന്നും തെന്നി മറിഞ്ഞ് വീഴുന്നു. ഞായറാഴ്ച മാത്രം ആറോളം ഇരുചക്രവാഹനങ്ങൾ മറിഞ്ഞതായി സമീപവാസികൾ പറഞ്ഞു.മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ അളവ് കൂടുന്നതിനാനു പാതികമായി അപകടവും വർദ്ധിക്കുന്നു. വളവിൽ അപകട സൂചന ബോർഡുകളോ, വേഗത നിയന്ത്രണ ബോർഡോ സ്ഥാപിച്ചിട്ടില്ല. അപകടം ഇല്ലാതാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബാദുഷ അലി
സീഡ് റിപ്പോർട്ടർ
എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസ്, അടിമാലി

October 17
12:53 2018

Write a Comment