SEED News

കിഴങ്ങു വിളകളുടെ കൊയ്ത്തുത്സവം നടത്തി കുട്ടി കർഷകർ

രാജാക്കാട്: സേനാപതി മാർ ബേസിൽ വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കിഴങ്ങ് വർഗ വിളകളുടെ വിളവെടുപ്പുത്സവം നടത്തി.  അടുത്ത കാലത്തായി പച്ചക്കറി കൃഷിയിൽ എല്ലാവരും താത്പര്യം  കാണിക്കുന്നുണ്ടങ്കിലും, കിഴങ്ങു വർഗ്ഗ വിളകളുടെ കൃഷിയിലും, പരിപാലനത്തിലും നമ്മൾ പിന്നോട്ടാണന്ന്  സ്കൂളിലെ കുട്ടി കർഷകരായ ജെൽബിൻ ജോർജ്, അഭിനയ, അമൽ എന്നിവരുടെ അഭിപ്രായം. സ്ക്കൂൾ പരിസരത്ത് തരിശായി കിടന്നിരുന്ന സ്ഥലം കിളച്ച് ഒരുക്കി മണ്ണിൽ കിഴങ്ങു വർഗ്ഗ വിളകളുടെ വിത്തെറിഞ്ഞ് നൂറു മേനി വിളിയിച്ചപ്പോൾ കുട്ടി കർഷകരുടെ മുഖത്ത് അഭിമാനത്തിന്റെ പുഞ്ചിരിയും, സന്തോഷവും കാണാനായെന്ന് ഇവരുടെ  അദ്ധ്യ പകരുടെയും സാക്ഷ്യം.


തികച്ചും ജൈവികമായി കൃഷി ചെയ്തു പരിപാലിച്ച കപ്പ, ചേന, ചേമ്പ്, കാച്ചിൽ, മധുര കിഴങ്ങ് എന്നിവ കൂടാതെ വിവിധയിനം പച്ചക്കറികളും 50 സെന്റ് സ്ഥലത്ത് ഈ കൊച്ചു മിടുക്കർ  സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.ഇത്തവണ കിഴങ്ങു വർഗ്ഗ വിളകളിൽ ലഭിച്ച മികച്ച വിളവ് വിദ്യാർത്ഥികൾക്കെല്ലാം കൃഷി ചെയ്യാനുള്ള ആത്മവിശ്വാസവും, സന്തോഷവും  പകർന്നു നൽകുന്നതാണന്ന് ജൈവ വൈവിധ്യ ക്ലബിന്റെ പ്രവർത്തനങ്ങൾക്കു എല്ലാവിധ പിൻ തുണയും നൽകുന്ന അദ്ധ്യാപകരും പറഞ്ഞു .

December 11
12:53 2018

Write a Comment

Related News