SEED News

സ്കൂൾ പരിസരത്തെ "പരിസ്ഥിതി പരീക്ഷണ പാഠശാല''യാക്കി നെടിയകട് ലിറ്റിൽ ഫ്ലവർ യു.പി.സ്കൂൾ.

നെടിയകാട്: സ്കൂൾ പരിസരത്തെ "പരിസ്ഥിതി പരീക്ഷണ പാഠശാല''യാക്കി നെടിയകട് ലിറ്റിൽ ഫ്ലവർ യു.പി.സ്കൂൾ. സ്കൂളിലെ ജൈവവൈവിദ്ധ്യ ഉദ്യാനത്തിൽ നക്ഷത്ര വനം, ഔഷധസസ്യങ്ങൾ, ജലസസ്യങ്ങൾ എന്നിവ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഓരോ നക്ഷത്ര വൃക്ഷത്തിന്റെയും പേര്, ശാസ്ത്രീയ നാമം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്കൂളിലെ സീഡ് ക്ലബ്ബിലെ കുട്ടികൾക്കാണ് പരിപാലന ചുമതല.
മികച്ച അടുക്കളത്തോട്ടവും കുട്ടികൾ ഒരുക്കിയിട്ടുണ്ട്. 12 ഇനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
പടവലം, പാവൽ, വെണ്ട, വഴുതന, വെള്ളരിക്ക കാബേജ്, മല്ലി, പയർ, മെയ്സ്, പടവലം, ചീര തുടങ്ങിയവ. ഉച്ച ഭക്ഷണത്തിന് ഇവ ഉപയോഗിക്കുന്നു.

December 11
12:53 2018

Write a Comment

Related News