SEED News

ഒന്നിക്കാം നാളേക്കായി; തെരുവുനാടകവുമായി


വിദ്യാർഥികൾ
കൊണ്ടോട്ടി: ജലവും വായുവും സംരക്ഷിക്കാൻ തെരുവുനാടകവുമായി ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്‌കൂളിലെ വിദ്യാർഥികൾ. ഒന്നിക്കാം നാളേക്കായി എന്ന തെരുവുനാടകം വിദ്യാർഥികൾ അവതരിപ്പിച്ചു. അധ്യാപിക പ്രഭാവതിയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ഈർക്കടവ് അങ്ങാടിയിൽ പി.ടി.എ. പ്രസിഡന്റ് ഉമ്മർകോയ ഉദ്ഘാടനംചെയ്തു. സ്‌കൂളിലെ സീഡ് വിദ്യാർഥികളായിരുന്നു അഭിനേതാക്കൾ. സീഡ് കോ-ഓർഡിനേറ്റർ സമദ് അധ്യക്ഷനായി. പി.ടി.എ. വൈസ് പ്രസിഡന്റ് ബഷീർ, സന്തോഷ്, റസീൽ, ഉമ, സിജി, നിമി, റിസ്വാന തുടങ്ങിയവർ സംസാരിച്ചു. 

January 05
12:53 2019

Write a Comment

Related News