SEED News

സൈക്കിൾ റാലിയുമായി ബോധവത്കരണ പരിപാടി


തിരുനാവായ: 'ഊർജം സംരക്ഷിക്കൂ ഭൂമിയെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി വൈരങ്കോട്  എം.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് വിദ്യാർഥികൾ സൈക്കിൾറാലി നടത്തി. 
സ്കൂൾ അങ്കണത്തിൽനിന്ന്‌ ആരംഭിച്ച റാലി വൈരങ്കോട്, കുത്തുകല്ല്, പട്ടർനടക്കാവ് എന്നീ സ്ഥലങ്ങളിൽനിന്ന് സ്വീകരണം ഏറ്റുവാങ്ങി. 
ഉദ്ഘാടനം ജെ.ആർ.സി. വിദ്യാർഥിനിക്ക് സ്കൂൾ പതാക കൈമാറി പ്രഥമാധ്യാപകൻ ചേക്കുട്ടി പരവക്കൽ നിർവഹിച്ചു. സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ സീനത്ത്, വൈസ് പ്രിൻസിപ്പൽ ദേവി, അധ്യാപകരായ സുചിത്ര, ഫൗസിയ സുജീഷ്, സിറാജുദ്ദീൻ തങ്ങൾ എന്നിവർ പരിപാടിക്കു നേതൃത്വംനൽകി.

January 05
12:53 2019

Write a Comment

Related News