SEED News

ആരോഗ്യ ബോധവത്‌കരണ ക്ലാസ് നടത്തി

മാണിക്കപ്പറമ്പ് സർക്കാർ ഹൈസ്കൂളിൽ നടന്ന ആരോഗ്യ ബോധവത്‌കരണ ക്ലാസ് ഡോ. ആഷിഖ ജാഫർ ഉദ്ഘാടനം ചെയ്യുന്നു  
കരിങ്കല്ലത്താണി: മാണിക്കപ്പറമ്പ് സർക്കാർ ഹൈസ്കൂളിൽ ‘ജീവിതശൈലീ രോഗങ്ങളും സാമൂഹിക ആരോഗ്യവും’ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ആരോഗ്യ ബോധവത്‌കരണ ക്ലാസ് നടത്തി. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽനടന്ന പരിപാടി ഡോ. ആഷിഖ ജാഫർ ഉദ്ഘാടനം ചെയ്തു.
 പി.ടി.എ. പ്രസിഡന്റ് കെ.എം. മുഹമ്മദാലി തങ്ങൾ അധ്യക്ഷനായി.
 സ്കൂളിലെ കുട്ടികൾ ഗ്രാമപ്രദേശത്ത് ആരോഗ്യസർവേ നടത്തി 700 പേരുടെ  ആരോഗ്യവിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
വൈസ് പ്രസിഡന്റ്‌ കെ.പി. ഖാലിദ് ഉപഹാരസമർപ്പണം നടത്തി. പ്രധാനാധ്യാപകൻ പി.സി. സിദ്ധീഖ്, വിനോദ് ചെത്തല്ലൂർ, പി.ആർ. ശൈലജ, എം. ശോഭ, അബ്ദുൾനാസർ, ടി.എം. പ്രശാന്ത്, ബഷീർ, സലീം, ഹംസ വള്ളൂരാൻ, പി.ടി. റംലത്ത് എന്നിവർ സംസാരിച്ചു.

January 18
12:53 2019

Write a Comment

Related News