SEED News

മധുരവനം ഉദ്‌ഘാടനം ചെയ്തു

പരുത്തിപ്പുള്ളി: ഗവ. ഹൈസ്കൂൾ ബമ്മണൂരിലെ മതൃഭൂമി സീഡ്‌ ‘മധുരവനം’ പദ്ധതി പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.വി. ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്തു. പ്ലാവ്‌, ചാമ്പക്ക, പപ്പായ, അരിനെല്ലിക്ക, നെല്ലിക്ക, ആപ്പിൾ ചാമ്പ, ലൂബിക്ക, പേരക്ക, സപ്പോട്ട, കശുമാവ്‌, തേന്മാവ്‌, അമ്പഴം തുടങ്ങിയ ഫലവൃക്ഷത്തെകൾ നട്ടുപിടിപ്പിച്ചു. പ്രധാനാധ്യാപിക ഇന്ദിര, പി.ടി.എ. പ്രസിഡന്റ്‌ ഷാഹുൽ ഹമീദ്‌, സീഡ്‌ കൺവീനർ സാവിത്രി, അധ്യാപകർ, സീഡ്‌ ക്ലബ്ബ്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

January 18
12:53 2019

Write a Comment

Related News