SEED News

വിളവെടുപ്പുത്സവം നടത്തി


കോതകുറിശ്ശി: പാലക്കോട് യു.പി. സ്കൂളിൽ ജീവിക മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും അനങ്ങനടി കൃഷിഭവന്റെയും സഹകരണത്തിലുള്ള പച്ചക്കറി കൃഷിത്തോട്ടത്തിൽ വിളവെടുപ്പുത്സവം നടത്തി. 
അനങ്ങനടി ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ റഹിം മേനക്കത്ത് അധ്യക്ഷത വഹിച്ചു. അനങ്ങനടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.ആർ. രഞ്ജിത്ത് ഉദ്ഘാടനംചെയ്തു. കൃഷി ഓഫീസർ ശ്രീറാം മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ സി.പി. ശശി, സീഡ് കോ-ഓർഡിനേറ്റർ കെ.വി. ജയശ്രീ, സ്പൈക്കേഴ്സ് ക്ലബ്ബ് സെക്രട്ടറി മണികണ്ഠൻ, പി.ടി.എ. പ്രസിഡന്റ് ഗിരീഷ്, സ്റ്റുഡന്റ് സീഡ് കോ-ഓർഡിനേറ്റർ വിബിൻ, സ്റ്റാഫ് പ്രതിനിധി ടി.എസ്. പുഷ്പ എന്നിവർ സംസാരിച്ചു.

February 13
12:53 2019

Write a Comment

Related News