SEED News

റോസാപ്പൂക്കൾ നൽകി ട്രാഫിക് ബോധവത്കരണം

റോസാപ്പൂക്കൾ നൽകി 
ട്രാഫിക് ബോധവത്കരണം
സി.എ.എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തനത്തിന്റെ
ഭാഗമായി നടന്ന റോഡ് സുരക്ഷാ ബോധവത്‌കരണ പരിപാടിയിൽനിന്ന്‌
ആയക്കാട്: സി.എ.എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തനത്തിന്റെ ഭാഗമായി റോഡ് സുരക്ഷാ ബോധവത്‌കരണം നടത്തി. കുട്ടികൾ വർണക്കടലാസിൽ തയ്യാറാക്കിയ റോസാപ്പൂക്കളുമായാണ് ബോധവത്കരിക്കാനിറങ്ങിയത്. 
സ്കൂളിന്‌ മുൻവശത്ത് വാഹനങ്ങൾ തടഞ്ഞുനിർത്തി നിയമം പാലിച്ചവരെ റോസാപ്പൂവ്‌ നൽകി ആദരിച്ചു. നിയമം പാലിക്കാത്തവർക്ക് ലഘുലേഖ നൽകി നിയമം പാലിക്കണമെന്ന് അപേക്ഷിച്ചു. 
പ്രധാനാധ്യാപിക ടി.എൻ. ഇന്ദിര ഉദ്ഘാടനംചെയ്തു. സീനിയർ അധ്യാപിക സോഫി റോസ് നിർദേശങ്ങൾ നൽകി. ബി. സുനിൽകുമാർ, സി.സി. സുഹാസ്, രൂപ, സുലേഖ, സജ്ന എന്നിവർ നേതൃത്വം നൽകി.

February 18
12:53 2019

Write a Comment