SEED News

മികവിന്റെ പ്രവര്‍ത്തനങ്ങളുമായി മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂള്‍ സീഡ് ക്ലബ്

 കോട്ടയം:160 കുട്ടികളടങ്ങുന്ന കോട്ടയം മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനം 2018-19 അധ്യയന വര്‍ഷത്തില്‍ വളരെ ശക്തമായി നടപ്പിലാക്കി. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ബോധവല്‍ക്കരണം നടത്തിക്കൊണ്ട് പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ട് മനോഹരമായ കരകൗശലവസ്തുക്കള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിച്ചു.  5 മുതല്‍ 7 വരെയുള്ള ക്ലാസുകളില്‍ കുട്ടികള്‍ തനിയെ  ഉണ്ടാക്കിയ പേപ്പര്‍ പേന ഉപയോഗിക്കുന്നു.  സ്‌കൂളില്‍ പേപ്പര്‍ ബാഗ് യൂണിറ്റ് ആരംഭിച്ചു.  പ്രളയത്തിനുശേഷം പാറമ്പുഴ കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍നിന്നും പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് വിവിധ സംഘടനകള്‍ക്ക് കൈമാറി. കൃഷി ഒരു സംസ്‌കാരമായി ഏറ്റെടുത്തുകൊണ്ട് കൃഷി സ്‌കൂളിലും  വീടുകളിലും നടപ്പിലാക്കിയതോടെ ക്ലബ് അംഗങ്ങള്‍ മികച്ച കുട്ടിക്കര്‍ഷകരെ ആയിമാറി. അതോടൊപ്പം സ്‌കൂളിലെ ജൈവവൈവിധ്യത്തിന് കോട്ടംതട്ടാതെ സസ്യങ്ങളെയും മൃഗങ്ങളെയും പരിപാലിക്കുന്നു. സീഡ് ക്ലബ് അംഗങ്ങളില്‍  52 പേര്‍ പക്ഷിനിരീക്ഷണ സംഘത്തിലുണ്ട്, നിരീക്ഷണത്തിനുശേഷം കുറിപ്പ് തയ്യാറാക്കുന്നു.  ആരോഗ്യവും ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ  സീഡ് ക്ലബ് ഏറ്റെടുത്ത് നടത്തുന്നു. കുട്ടികളുടെ നേതൃത്വത്തിൽ  ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുകയും വിവിധ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതോടൊപ്പം  പ്രളയത്തിനു ശേഷം കഞ്ഞിക്കുഴി, തിരുവാര്‍പ്പ്, നാട്ടകം  എന്നീ വാര്‍ഡുകളിലെ 150 കിണറുകള്‍ ക്ലോറിനേഷന്‍ നടത്തി ശുചീകരിച്ചു. എല്ലാ ക്ലാസിലും ശുചീകരണ ചാര്‍ട്ട് സ്ഥാപിക്കുകയും , ആര്‍ത്തവത്തെക്കുറിച്ച് പ്രത്യേക ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്ത പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. 96 ഫലങ്ങള്‍ സംരക്ഷിച്ചു പോരുന്നു കൂടാതെ  മാവ്, പ്ലാവ് തുടങ്ങിയ മരങ്ങളെക്കുറിച്   പഠനം നടത്തി.  'ദി ജാക്ക് ഫ്രൂട്ട്' എന്ന പേരില്‍ ചക്ക പത്രം പ്രസിദ്ധീകരിച്ചു.  800 കുട്ടികള്‍ക്ക് ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു.  സീസണ്‍ വാച്ച് പ്രൊജക്ടില്‍ സ്‌കൂളിലെ പത്ത് കുട്ടികള്‍ പങ്കെടുക്കുന്നു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍  നല്ലരീതിയില്‍ നടത്തുവാനുള്ള തീരുമാനവും കുട്ടികൾ കൈകൊണ്ടു. പാഴ്  പേപ്പറില്‍ നിന്ന് ഇഷ്ടികനിര്‍മാണം,   പ്രളയത്തെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍,  കുട്ടനാട്ടിലെ ജൈവവൈവിധ്യശോഷണം, പോഷകാഹാരവും കുട്ടികളുടെ പഠനവും എന്നീ ഗവേഷണ പ്രോജക്ടുകള്‍ ചെയ്തു. സീഡ് പ്രവർത്തനത്തിലൂടെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പൊതു  ജനങ്ങളെയും ബോധവൽക്കരിക്കാനും കുട്ടികൾക്കായി. സ്കൂൾ ഹെഡ്മിസ്ട്രെസിന്റെയും സീഡ് അധ്യാപക കോർഡിനേറ്റർ ലീലാമ്മയുടെയും നേതൃത്വത്തിലാണ് കുട്ടികൾ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്.

March 13
12:53 2019

Write a Comment

Related News