SEED News

പ്രകൃതിയോടിണങ്ങി പ്രവര്‍ത്തനങ്ങളുമായി രാമപുരം ആര്‍. വി. എം. യു. പി സ്‌കൂള്‍

രാമപുരം:   കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ കുട്ടികൾക്കുള്ള  താല്‍പര്യം ഉണര്‍ത്താന്‍ സീഡ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. കരനെല്‍കൃഷി, കപ്പ, വാഴ, ചേമ്പ്, പച്ചക്കറികള്‍ തുടങ്ങിയ അനവധിയായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കുട്ടികൾ മുൻപന്തിയിൽ നിന്ന്  സ്‌കൂളില്‍ ചെയ്തുവരുന്നു.  കൃഷിഭവനുമായി സഹകരിച്ച് നടത്തിയ അടുക്കളത്തോട്ടം പദ്ധതിയിലൂടെ സ്‌കൂളിൽ  പച്ചക്കറി വിത്ത് വിതരണം ചെയ്യുകയും, അത് അവരുടെ വീട്ടില്‍ കൃഷി ചെയ്യുകയും ചെയ്യുന്നുണ്ടെന്ന സ്‌കൂളുകളില്‍ ഉറപ്പുവരുത്തുകയും ചെയ്തു. ഇതിലൂടെ  ഒരു കാർഷിക  സംസ്കാരം തന്നെ വളർത്തിയെടുക്കാൻ സ്കൂൾ സീഡ്  ക്ലബ്ബിനായി. ജലസംരക്ഷണ മായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടവയാണ. ജല  സംരക്ഷണ റാലി, കുളപ്പടവില്‍ സംഘടിപ്പിച്ച ക്ലാസ്, നീര്‍ച്ചാലുകളുടെ ഉറവിടം തേടിയുള്ള യാത്ര, അവയുടെ സംരക്ഷണം,ജല  സംരക്ഷണത്തെ പറ്റി ഉള്ള മൂകാഭിനയം എന്നിവ എടുത്തു പറയേണ്ടതാണ്.   അതോടൊപ്പം പ്ലാസ്റ്റിക് എന്ന വിപത്തിനെ ഒഴിവാക്കുവാനായി സ്‌കൂളില്‍ ചെയ്ത പ്രവര്‍ത്തനങ്ങളും ചേര്‍ത്തുനിര്‍ത്തുന്നു.  ജൈവവൈവിധ്യം കുട്ടികളിലേക്ക് എത്തുന്നതിനായി സ്‌കൂളില്‍ ജൈവവൈവിധ്യ പാര്‍ക്ക്, ചിത്രശലഭപാര്‍ക്ക്, നക്ഷത്രവനം, തുളസീവനം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കുട്ടികൾക്കായി.  ചെറു വനങ്ങളും, കാവുകളും സന്ദര്‍ശിച്ച കുട്ടികള്‍ അവയെ കൂടുതല്‍ മനസ്സിലാക്കി.  പൊതുജനങ്ങളുമായി ചേര്‍ന്ന് ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലൂടെയും പൊതുസ്ഥലങ്ങളില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെയും അവര്‍ക്ക് മറ്റു ജനങ്ങളിലേക്കും സീഡ് എന്ന ആശയം  എത്തിക്കാനായി. വൃക്ഷ സംരക്ഷണം ഈ വര്‍ഷത്തെ ഒരു സ്‌പെഷ്യല്‍ പ്രോജക്ടായി എടുത്ത ധാരാളം മരങ്ങള്‍ സ്‌കൂളില്‍ നട്ടുപിടിപ്പിചു.  അതോടൊപ്പം പാതയോരം മരങ്ങളാൽ  സമ്പുഷ്ടമാക്കാനും ഇവര്‍ മുന്നിട്ടുനിന്നു.  വ്യക്തി ശുചിത്വം, ആരോഗ്യം ശുചിത്വം തുടങ്ങി ആരോഗ്യമുള്ള ജീവിതത്തിനു വേണ്ടതെല്ലാം ഉള്കൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങള വേറിട്ട് നിന്ന്. വനംവകുപ്പ്, കൃഷിവകുപ്പ്, ഫെഡറല്‍ ബാങ്ക്, സഫലം 55  പ്ലസ്, രാമപുരം അസോസിയേഷന്‍, രാമപുരം പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, കെഎസ്ഇബി, പോലീസ് വകുപ്പ് എന്നിവിടങ്ങളില്‍ നിന്നും അങ്ങേയറ്റം സഹകരണത്തോടെയാണ് കുട്ടികളും അധ്യാപകരും പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്, പിടിഎ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളും വിലമതിക്കാനാവാത്തതാണ്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി.എം ചിത്ര, സീഡ് കോഓര്‍ഡിനേറ്റര്‍ വിനയചന്ദ്രന്‍ അധ്യാപകരായ പ്രമോദ് .എം, പി.ബെന്നി ,മായാ.വി,  ഇന്ദിര എന്നിവര്‍ പ്രവര്‍ത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.

March 13
12:53 2019

Write a Comment

Related News