SEED News

പ്രക്ര്തിനീയമായ ജീവിത ശൈലിയാണ് സീഡിന്റെ പാഠം

ഇടക്കുന്നം : പ്രകൃതിയുടെ ഈ പ്രമാണം കുട്ടികളുടെ ജീവിത ശൈലിയിലേക്ക് പകര്‍ന്ന് നല്‍കുവാന്‍ ,പ്രകൃതിസംരക്ഷണത്തിന്റെ മഹത്തായ സന്ദേശങ്ങള്‍ കുട്ടികളിൽ  എത്തിക്കുവാന്‍ ഈ വര്‍ഷത്തേ മാതൃഭൂമിയുടെ സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മേരി മാതാ പബ്ലിക്ക് സ്‌കൂളിലേക്കുരുന്നുകള്‍ക്ക് സാധിച്ചു.  വേനല്‍ പച്ച എന്ന പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചു.  'പ്ലാന്റ് ഇറ്റ് ഫ്രയിം ഇറ്റ്, ക്യാപ്ചര്‍ ദാ നേച്ചര്‍, പ്ലാസ്റ്റിക് ഓഷ്യന്‍ എന്ന ഡോക്യൂമെന്റിയും 
 വിവിധ സെമിനാറുകാലും കുട്ടികൾക്കായി സീഡ് ക്ലബ് സംഘടിപ്പിക്കുകയുണ്ടായി. വേസ്റ്റ് ഫ്രം വെല്‍ത്ത് എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് പഴയ വസ്തുക്കളില്‍ നിന്ന് പുനരുപയോഗ സാധനങ്ങളുടെ നിര്‍മ്മാണം കുട്ടികൾ സ്വായത്തമാക്കി. പഴയ തുണിത്തരങ്ങളിൽ നിന്നും തുണി ബാഗുകൾ മനോഹരമായി നിർമ്മിച്ച പൊതുജങ്ങൾക്ക് വിതരണം ചെയ്യാൻ സീഡ് കുട്ടികൾക്ക് സാധിച്ചു. ക്ലേ മോഡലിംഗ്, പാതയോരം മനോഹരമാക്കല്‍, പൂമ്പാറ്റക്ക് ഒരു പൂന്തോട്ടം, തുമ്പികളുടെ സര്‍വ്വേ, സ്‌കൂള്‍ മുറ്റത് കൃഷിത്തോട്ടം, കൃഷി ഭവന്റ് നേത്യത്വത്തില്‍ പച്ചക്കറിതൈ ഉത്പാദനത്തിനുള്ള പരിശീലനം,തുടങ്ങിയവയും സ്കൂൾ ചെയ്തുവരുന്നു.  മൂന്നു വര്‍ഷമായി തുടര്‍ന്നു പോരുന്ന 'മൈ ഫേയ്‌സ്' എന്ന ക്യാംപെയിന്റ് ഭാഗമായി വീട്ടില്‍ ഒരു തുണി സഞ്ചി നിർമ്മിച്ച സ്വയം മാതൃകയാകാനും  കുട്ടിയേക്കാൾ തയാറായി. ലവ് പ്ലാസ്റ്റിക്ക് ക്യാപെയിന്‍ ഇതോടൊപ്പം ചേർത്ത് വായിക്കണം., ജലസ്രോതസുകളുടെ സംരക്ഷണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുഴ നടത്തം,പരിസ്ഥിതി സന്ദേശം കുട്ടികളുടെ വീടുകളില്‍ എന്ന ലക്ഷ്യത്തോടെ നടത്തിയ കാര്‍ഡ് ക്യാംപെയിന്‍, വിദ്യാര്‍ത്ഥികളില്‍ ശുചിത്യവും ആരോഗ്യവുമായി ബന്ധപ്പെടുത്തി നടത്തിയ സെമിനാര്‍, മൈ ഹെല്‍ത്ത് ക്യാ പെയിന്‍ തുടങ്ങിയവ എല്ലാം കുട്ടികളില്‍ സ്വന്തം ആരോഗ്യ രെക്ഷക്കും അതോടൊപ്പം ഭൂമിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രാപ്തരാക്കി. പ്രകൃതിക്ക് കാവലും കരുതലും നല്‍കുന്നതിനുള്ള പാഠങ്ങള്‍ പകര്‍ന്ന് നല്‍കി എന്ന ചാരിതാര്‍ത്ഥ്യത്തില്‍ ആണ് സ്‌കൂള്‍ പ്രന്‍സിപ്പാള്‍ ആയ റവ. സി.ലിറ്റല്‍ റോസ്സ് S.A.B.S ഉം, വൈസ് പ്രന്‍സിപ്പാള്‍ ആയ റവ.സി.ലിനറ്റ്S.A.B.S ഉം.  സ്‌കൂളിലേ സീഡിന്റെ കോര്‍ഡിനേറ്റർ  മഞ്ജു മേരി ചെറിയാന്റെയും മറ്റ് അദ്ധ്യാപകരുടെയും നേത്യത്വത്തിലാണ് സ്കൂളിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നത്.

March 13
12:53 2019

Write a Comment

Related News