SEED News

പ്രകൃതിയോടുള്ള പ്രതിബദ്ധത നിറവേറ്റി അരവിന്ദ സീഡ് ക്ലബ് കുട്ടികൾ

പള്ളിക്കത്തോട്: അരവിന്ദ സീഡ് ക്ലബ്ബ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും ഏറെ നല്ല മാതൃകകള്‍ കാഴ്ചവെക്കാൻ സാധിച്ചു. ഇവയെ കാര്‍ഷികം, ജലസംരക്ഷണം, ജൈവ വൈവിദ്ധ്യം ,ശുചിത്വം ആരോഗ്യം, ഊര്‍ജ സംരക്ഷണം എന്നിങ്ങനെ  പൊതുവായി തരം തിരിക്കാം. ഈ പ്രവർത്തനങ്ങളിൽ എല്ലാം കുട്ടികൾക്ക് അവരുടെ വ്യക്തമായ കൈയൊപ്പ്പതിപ്പിക്കാനായി. അതോടൊപ്പം പ്രളയ ദുരിതാശ്വാസ രംഗത്തെ സേവന പ്രവര്‍ത്തനങ്ങൾ  കുട്ടികൾക്ക്  സഹജീവികളോടുള്ള സ്നേഹത്തിന്റെ തെളിവായി മാറി. പൂമ്പാറ്റക്കൊരു പൂന്തോട്ടം പദ്ധതിയിലൂടെ വിഷം തീണ്ടാത്ത ഒരു നാടിനെ സ്രഷ്ട്ടിക്കാൻ കുട്ടികൾ പരിശ്രമിക്കുന്ന്നു.,എന്റെ പ്ലാവ് എന്റെ കൊന്ന പദ്ധതി പ്രകാരം സ്കൂളിൽ ഉള്ള മാവുകളുടെയും പ്ലാവുകളുടെയും കണക്കുകൾ കുട്ടികൾ സെഹരിക്കുകയും അവ നാട്ടു വളർത്തുന്നതിനെ അവിസ്യമായവ ചെയ്തും വരുന്നു., പച്ചയെഴുത്തും വരയും പാട്ടുമായി നിത്യവും നടത്തി വരുന്ന നടുത്തളം കൂട്ടായ്മയും അരവിന്ദ സ്കൂളിനെ വേർതിരിച്ച നിര്ത്തുന്നു. വിദ്യാര്‍ത്ഥികളില്‍ ദേശ സ്‌നേഹത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന വിവിധ പരിപാടികളും, വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി നടത്തിയ വിവിധ പരിപാടികളു സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.  പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയൂണിറ്റുകള്‍ കേന്ദ്രീകരിച്ച്  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ ജനങ്ങളിലെത്തിക്കുവാനായി നടത്തി വരുന്ന ബോധവല്‍ക്കരണ യജ്ഞവും കുട്ടികളുടെ കഠിനാധ്വാനത്തിന്റെ തെളിവായിരുന്നു.  ഫ്‌ലാഷ് മോബുകളും ,മൈമും, ദൃശ്യാവിഷ്‌കാരങ്ങളും, ചിത്ര പ്രദര്‍ശനങ്ങളുമുള്‍പ്പടെ വിവിധ രീതികളില്‍ ആചരിച്ച പരിസ്ഥിതി ദിനം മുതല്‍ എയ്ഡ്‌സ് ദിനവും ഉള്‍പ്പെടെയുള്ള  നിരവധി ദിനാചരണങ്ങളിലൂടെ  വിവിധ മേഖലകളിൽ അറിവ് നേടാൻ കുട്ടികൾക്കായി.പ്രകൃതി സ്‌നേഹത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന നേച്ചര്‍ ഷോര്‍ട് ഫിലിമും (കൈത്തണല്‍) ഉള്‍പ്പെടെയുള്ള സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിനെ വേറിട്ട് നിർത്തി.വിദ്യാര്‍ത്ഥികളുടെ സമഗ്ര പുരോഗതിക്ക് ഉതകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി വരും വര്‍ഷങ്ങളിലും ഏറെ ആവേശത്തോടെ മുന്നോട്ടു പോകുവാനുള്ള ഒരുക്കത്തിലാണ് സീഡ് ക്ലബ്ബ് അംഗങ്ങള്‍. സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും സീഡ് കോർഡിനേറ്ററുടെയും നേതൃത്വത്തിലാണ് കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്തു വരുന്നത്.

March 13
12:53 2019

Write a Comment

Related News