SEED News

പ്രകൃതിയുടെ ചേർന്ന് കരിക്കോട് ശ്രീ സരസ്വതി സ്കൂളിലെ കുട്ടികൾ

കരിക്കോട്: ശ്രീ സരസ്വതി വിദ്യാമന്ദിർ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ വിവിധ പദ്ധതികളാണ് സ്കൂളിൽ ഈ വർഷം നടപ്പിലാക്കിയത്.  പരിസ്ഥിതി ദിനാചരണത്തിൽ തുടങ്ങി വിവിധ ബോധവൽക്കരണ ക്ലാസുകൾ വരെ എത്തിനിൽക്കുന്നു സ്കൂളിലെ പ്രവർത്തനങ്ങൾ.  സീഡ് പദ്ധതിയുടെ ഭാഗമായിട്ടുള്ള ലവ് പ്ലാസ്റ്റിക് എന്ന പദ്ധതിയുമായി ചേർന്ന് സ്കൂളിൽ പ്ലാസ്റ്റിക് വരുത്തിവെക്കുന്ന വിനയെപ്പറ്റി കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.  അതോടൊപ്പം പ്ലാസ്റ്റിക്കിനെ ഒഴിവാക്കുവാനായി തുണിയും പേപ്പർ  ബാഗ്  നിർമ്മാണവും കുട്ടികൾക്ക് പരിശീലനം നൽകി.  പേപ്പർ ബാഗ് നിർമ്മാണത്തിന് പരിശീലനം ലഭിച്ച കുട്ടികൾ അവയെ മറ്റുള്ളവരിലേക്കും എത്തിക്കുവാനായി പൊതുജനത്തിന്  ക്ലാസുകൾ സംഘടിപ്പിച്ചു. മനുഷ്യൻറെ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമായ ജലസംരക്ഷണത്തിനായി കുട്ടികൾ സ്കൂളിൽ മഴവെള്ള സംഭരണ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ആരോഗ്യസംരക്ഷണത്തിനായി യോഗദിനം, ലോക ലഹരിവിരുദ്ധദിനം തുടങ്ങിയവ സ്കൂളിൽ ആഘോഷിക്കുന്നു.  വിവിധങ്ങളായ ബോധവൽക്കരണ ക്ലാസുകളിലൂടെ സമൂഹത്തിലേക്കും കുട്ടികൾക്ക് ഇറങ്ങിച്ചെല്ലാനായി.  വ്യക്തി ശുചിത്വവും ആരോഗ്യവും അവരുടെ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നു.  സ്വയം അധ്വാനിച്ച് ഭക്ഷിക്കുന്നതിന്റെ  മഹത്വം കുട്ടികൾക്ക് മനസ്സിലാക്കാനായി സ്കൂളിലും വീടുകളിലും അവർ അടുക്കളത്തോട്ടം നിർമ്മിച്ചു. ജൈവ വൈവിധ്യ സംരക്ഷണത്തിനായി കാവുകളുടെ സന്ദർശനവും അതോടൊപ്പം അവയുടെ  സംരക്ഷണവും ഇവർ  ഏറ്റെടുത്തു, അന്യംനിന്നുപോകുന്ന നാടൻ മാവിനങ്ങൾ കുട്ടികൾ സംരെക്ഷിക്കുന്നു. പഴമയിലേക്കുള്ള തിരിച്ചുപോക്കായി കുട്ടികൾ പഴമയുടെ രുചി തേടിയുള്ള ഭക്ഷ്യമേളയും അതോടൊപ്പം നാടൻകലകളുടെ പരിചരണവും അവർ നടത്തി.  അമ്മ അറിയാൻ അമ്മയെ അറിയാൻ എന്ന പദ്ധതിയിലൂടെ  സ്ത്രീത്വത്തിന്റെ  മഹത്വം കുട്ടികളിലേക്ക് എത്തിക്കാൻ സീഡ് ക്ലബ്ബിനെ കഴിഞ്ഞു. അതോടൊപ്പം ഊർജ  സംരക്ഷണത്തിനായി മരച്ചുവട്ടിലെ ക്ലാസ് മുറികളും കുട്ടികൾ സംഘടിപ്പിച്ചു.  ജലപരിശോധന, ശുചിത്വം ആരോഗ്യം സംരക്ഷിക്കാനുള്ള ബോധവൽക്കരണ ക്ലാസുകൾ,  ഊർജ  സംരക്ഷണത്തിനായി മരച്ചുവട്ടിലെ ക്ലാസ് തുടങ്ങിയവയും കുട്ടികൾ സീഡ് ക്ലബ്ബിന്റെ  ഭാഗമായി സംഘടിപ്പിച്ചു.  പൂമ്പാറ്റകളെ അറിയാനും മധുര വനത്തിനുമായി  കുട്ടികൾ വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി.  സീഡ് ക്ലബ്ബിലെ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് പ്രവർത്തനങ്ങൾക്ക് സ്കൂൾ മാനേജ്മെൻറ്, പി.ടി.എ, മറ്റ് അധ്യാപകരും കോർഡിനേറ്ററും നേതൃത്വം നൽകിവരുന്നു

March 13
12:53 2019

Write a Comment

Related News