SEED News

പ്രകൃതി സമ്മാനവുമായി ആശ്രമം സ്കൂൾ

വൈക്കം: മാതൃഭൂമി സീഡ് 2018-19 വർഷത്തെ പ്രവർത്തനങ്ങളിൽ ആശ്രം ഹൈസ്കൂൾ എന്നും  മുന്നിട്ടുനിൽക്കുന്നു. അടിസ്ഥാന പ്രവർത്തനങ്ങളും അനുബന്ധപ്രവർത്തനങ്ങളും മറ്റ് പ്രവർത്തനങ്ങളും മികച്ചരീതിയിൽ സ്കൂളിലെ കുട്ടികൾക്ക് ചെയ്യാനായി. കാർഷികം, ജലസംരക്ഷണം, ജൈവവൈവിധ്യം, ശുചിത്വം ആരോഗ്യം, ഊർജ്ജ സംരക്ഷണം എന്നിവ മുൻപന്തിയിൽ നിൽക്കുന്നു. സ്കൂളിൽ നിന്നും ലഭിക്കുന്ന വിത്തു കൊണ്ട് സ്കൂളിലും അതോടൊപ്പം വീട്ടിലും അടുക്കളത്തോട്ടം നിർമ്മിച്ച സീഡ് ക്ലബ്ബിലെ കുട്ടികൾ മറ്റുള്ളവർക്ക് മാതൃകയായി. ഗ്രോബാഗുകൾ ഉപയോഗിച്ചാണ് കുട്ടികൾ കൃഷി ചെയ്യുന്നത്. വഴുതനങ്ങ, വെണ്ടയ്ക്ക, തക്കാളി, മുളക് എന്നിവ വീട്ടിൽ കൃഷി ചെയ്യുന്നു, അതോടൊപ്പം ജലസംരക്ഷണത്തിനായി മഴക്കുഴി നിർമ്മാണം, ജല പരിശോധന, മഴവെള്ളസംഭരണി തുടങ്ങിയവായും സ്കൂളിൽ ചെയ്തു വരുന്നു. ജൈവവൈവിധ്യ ഉദ്യാനം സ്കൂളിലേക്ക് കയറി വരുന്ന ആരെയും ആകർഷിക്കും.  കുട്ടികളുടെ മരം മുത്തശ്ശനെ സീഡ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ ആദരിച്ചു.  ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് കാണൂ എന്ന തിരിച്ചറിവാണ് കുട്ടികൾക്ക് ശുചിത്വം ആരോഗ്യം എന്ന പ്രവർത്തനം ചെയ്യാനുള്ള ഊർജ്ജം നൽകിയത്.  വ്യക്തിശുചിത്വം, യോഗാദിനം തുടങ്ങിയവയുമായി ബന്ധപ്പെട്ട കൗണ്സിലിംഗ് ക്ലാസ്സുകൾ എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു. സഹജീവികളോടുള്ള സഹാനുഭൂതി കുട്ടികളിൽ  വളർത്തുവാനായി   ബധിര വിദ്യാലയം  സന്ദർശനവും ഇവർ സംഘടിപ്പിച്ചു.  പുതിയ കാലഘട്ടത്തിലെ മാറിയ ഭക്ഷണം രീതികളിൽ നിന്നും മാറി ആരോഗ്യപരമായ ഭക്ഷണ രീതികളെപ്പറ്റിയും മറ്റു കുട്ടികൾക്ക് സീഡ് ക്ലബ്ബിലെ അംഗങ്ങൾ വിവരിച്ചുകൊടുത്തു. സോഷ്യൽ മീഡിയയുടെ ഉപയോഗം എങ്ങനെയായിരിക്കണം എന്നത് സീഡ്  കുട്ടികൾക്ക് സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സിലൂടെ മറ്റുള്ളവർക്ക് മനസിലാക്കാനായി. പ്ലാസ്റ്റിക് ഒഴിവാക്കുവാനായി സ്കൂളിൽ പ്രകൃതിസൗഹൃദ കവർ നിർമാണവും  പരിശീലന ക്ലാസുകളും കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.  വരും തലമുറയ്ക്കായി ഊർജ്ജ സംരക്ഷിക്കുന്നതിനായി എൽഇഡി ബൾബ് നിർമാണം , ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതുണ്ട് ആവശ്യകതയെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസുകൾ, ആരോഗ്യസംരക്ഷണത്തിനും ഊർജസംരക്ഷണത്തിനുമായിട്ടുള്ള  സൈക്കിൾ യാത്ര തുടങ്ങിയവ കുട്ടികൾ സീഡ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ചെയ്തുവരുന്നു. വിഷം തീണ്ടാത്ത സ്കൂളിനും വീടിനുമായി കുട്ടികൾ  സ്കൂളിൽ പൂന്തോട്ടം നിർമ്മിച്ചു.  കേരളം കണ്ട പ്രളയദുരിതത്തിൽ ഈ കുട്ടികളും മറ്റുള്ളവർക്ക് കൈത്താങ്ങായി അവരുടെ ക്യാമ്പ് സന്ദർശിക്കുകയും അവർക്ക് ആവശ്യമായ കിറ്റ് വിതരണം ചെയ്യാനും സീഡ് ക്ലബ്ബ് അംഗങ്ങൾ മുന്നിട്ടുനിന്നു. അതോടൊപ്പം സഹപാഠിക്കൊരു സാന്ത്വനം, അക്ഷരദീപം, വായനാദിനം തുടങ്ങിയവ ബന്ധപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. പ്രകൃതി നിരീക്ഷണത്തിന് ഉതുകുന്ന ഏറ്റവും നല്ല പ്രവർത്തനമായ സീസൺ വാച്ച് കുട്ടികൾ  സ്കൂളിൽ നടത്തിവരുന്നു. സ്കൂൾ മാനേജ്മെൻറ് ഹെഡ്മിസ്ട്രസ് പി.ആർ. ബിജി അതോടൊപ്പം സീഡ് ടീച്ചർ കോഡിനേറ്റർ പ്രീതി .വി. പ്രഭാ തുടങ്ങിയവർ സീഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു

March 13
12:53 2019

Write a Comment

Related News