SEED News

മികച്ച അധ്യാപക കോഓർഡിനേറ്റർ

കോട്ടയം: പ്രകൃതിയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് സൂറത്ത് ടീച്ചർ മാതൃഭൂമി സീഡിന്റെ  വിവിധ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധയോടുകൂടി കുമരകം ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി വരുന്നു. പ്ലാസ്റ്റിക് പുനരുപയോഗ  പ്രവർത്തനങ്ങളും, ഫ്ലക്സ് പുനരുപയോഗവും, പേപ്പർ ബാഗ് നിർമ്മാണ പരിശീലനവും, പ്ലാസ്റ്റിക് ബോട്ടിൽ ഗാർഡനുമെല്ലാം  ടീച്ചറുടെ സംഭാവനകളാണ്. സീഡിന്റെ  അടിസ്ഥാന പ്രവർത്തനങ്ങളായ കാർഷികം, ജലസംരക്ഷണം, ജൈവവൈവിധ്യം, ശുചിത്വം ആരോഗ്യം, ഊർജ്ജ സംരക്ഷണം എന്നിവയിലെല്ലാം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സൂറത്ത് ടീച്ചറിനായി.  സ്കൂളിലെ കൃഷിയിടം, ഇല  കൃഷിത്തോട്ടം, ഭക്ഷ്യമേള, കുട്ടികളുടെ വീടുകളിലെ കൃഷി, പുതുമയുള്ള കൃഷി രീതികൾ എന്നിവയെല്ലാം ടീച്ചറുടെ സംഭാവനകളായിരുന്നു.  സ്കൂളിലെ പ്രവർത്തനങ്ങളിൽ സൂറത് ടീച്ചർ  ഒരു മുഖ്യപങ്ക് വഹിക്കുന്നു. ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടു ജൈവ പാർക്കുകൾ, നാട്ടറിവ് ശേഖരണം, പരിസ്ഥിതി യാത്ര, ജലസംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയവ ടീച്ചർ ചെയ്തുവരുന്നു, ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുവാൻ ടീച്ചറിന്റെ  നേതൃത്വത്തിൽ ശുചിത്വം ആരോഗ്യവുമായി ബന്ധപ്പെടുത്തി ശുചിത്വ ചാർട്ട്, ആർത്തവ ശുചിത്വം എന്നിവയിൽ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.  നാട്ടുപൂക്കളെ പറ്റിയുള്ള ടീച്ചറിന്റെ  അറിവ് കുട്ടികളിൽ  അത്ഭുതമുണർത്തി.   ടീച്ചർ മുന്നിട്ടു നിന്ന് തയാറാക്കിയ ചക്കയെ കുറിചുള്ള  കൈയെഴുത്ത് പത്രം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഹരമായിരുന്നു.  നാട്ടുമാവുകൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളും, മധുരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കുട്ടികൾക്കായി ടീച്ചർ സംഘടിപ്പിക്കുന്നു. വരും തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക് കൃത്യമായി മനസ്സിലാക്കി അവയെ കൃത്യമായി കുട്ടികളിലേക്കെത്തിക്കാൻ കുമരകം ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ  സൂറത് എന്ന അധ്യാപികയ്ക് സാധിക്കുന്നു.

March 13
12:53 2019

Write a Comment

Related News